Cricket Top News

മൂന്നാം ഏകദിനത്തിലും ദക്ഷിണാഫ്രിക്ക എയെ തോൽപ്പിച്ച് ഇന്ത്യ എ പരമ്പര സ്വന്തമാക്കി

September 3, 2019

author:

മൂന്നാം ഏകദിനത്തിലും ദക്ഷിണാഫ്രിക്ക എയെ തോൽപ്പിച്ച് ഇന്ത്യ എ പരമ്പര സ്വന്തമാക്കി

തിരുവനന്തപുരം: ഇന്ത്യ എ, ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയിലെ മൂന്നാം മൽസരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. മഴ കാരണം 30 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 4  വിക്കറ്റിനാണ് ഇന്ത്യ എ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്‌ചിത 30 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 207 റൺസ് നേടി. 208  റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 27.5 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ വിജയം സ്വന്തമാക്കി. മനീഷ് പാണ്ഡെയുടെ തകർപ്പൻ പ്രകടനത്തിലൂടെയാണ് ഇന്ത്യ എ വിജയിച്ചത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക എ ടീം ബാറ്റിങ്  തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മ​​ലാ​​നെ(37),  മാ​​ത്യു ബ്രീ​​ത്ത്സ്കെ (36), ഹെ​​യ്ന്‍‌​റി​​ച്ച്‌(44) എന്നിവർ മികച്ച പ്രകടനം നടത്തി. ഇന്ത്യക്ക് വേണ്ടി ദീപക് ചാഹറും, പാ​​ണ്ഡ്യയും രണ്ട് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ആദ്യ വിക്കറ്റ് അഞ്ച് റൺസിൽ വീണു.  മ​​നീ​​ഷ് പാ​​ണ്ഡെ ഇന്നലെ മികച്ച പ്രകടനമാണ് നടത്തിയത്. 59 പന്തിൽ നിന്ന് 81 റൺസാണ് താരം അടിച്ചുകൂട്ടിയത്. ജയത്തോടെ അഞ്ച് മൽസരങ്ങൾ ഉള്ള പരമ്പര ഇന്ത്യ 3-0 സ്വന്തമാക്കി.

Leave a comment