Cricket Top News

ടെസ്റ്റ് പരമ്പരയും തൂത്തുവാരി ഇന്ത്യ: വിൻഡീസിനെ 257 റൺസിന് തോൽപ്പിച്ചു

September 3, 2019

author:

ടെസ്റ്റ് പരമ്പരയും തൂത്തുവാരി ഇന്ത്യ: വിൻഡീസിനെ 257 റൺസിന് തോൽപ്പിച്ചു

കിങ്‌സ്റ്റണ്‍: ഇന്ത്യ വിൻഡീസ് ടെസ്റ്റ് മത്സരത്തിലെ രണ്ടാമത്തെയും, അവസാനത്തേതുമായ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ജയത്തോടെ ടെസ്റ്റ് പരമ്പരയും ഇന്ത്യ തൂത്തുവാരി. 257 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ നേടിയത്. 469 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിനെ ഇന്ത്യ 210 റൺസിന് ഓൾഔട്ടാക്കി. ഇന്ത്യക്ക് വേണ്ടി ഷമിയും, ജഡേജയും മൂന്ന് വിക്കറ്റുകൾ വീതം നേടിയപ്പോൾ ഇഷാന്ത് ശർമ രണ്ടും, ബുംറ ഒരു വിക്കറ്റും നേടി. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ 120 പോയിന്റുമായി ഒന്നാമതെത്തി.

45/2 എന്ന നിലയിൽ നാലാം ദിവസം മത്സരം ആരംഭിച്ച വിൻഡീസിന് വേണ്ടി  ബ്രൂക്ക്സ് അർധശതകം നേടി. നാലാം ദിവസം വിൻഡീസിനെ വേണ്ടി ബ്രൂക്ക്സ്(50), ജെർമെയ്ൻ ബ്ലാക്ക്വുഡ്(38),ഹോൾഡർ(39) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. നല്ല രീതിയിൽ ഒരു കൂട്ട്കെട്ട് പടുത്തുയർത്താൻ വിൻഡീസിനായില്ല. ഡാരന്‍ ബ്രാവോയുടെ(23) വിക്കറ്റ് ആണ് വിൻഡീസിന് നാലാം ദിവസം ആദ്യം നഷ്ട്ടമായത്. 87/7 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ച വിൻഡീസിൻറെ ഇന്നിങ്‌സ് 117 റൺസിൽ അവസാനിച്ചു. ഹാട്രിക് അടക്കം ആറ് വിക്കറ്റ് നേടിയ ബുംറയുടെ തകർപ്പൻ പ്രകടനമാണ് വിൻഡീസിനെ 117 റൺസിൽ ഒതുക്കിയത്.

299 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഇന്ത്യ ആതിഥേയരെ ഫോളോ ഓണ്‍ ചെയ്യിക്കാതെ വീണ്ടും ബാറ്റിങ്ങിനിറങ്ങി. രണ്ടാം ഇന്നിങ്‌സ് ഇന്ത്യ 168/4 എന്ന നിലയിൽ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. ഇന്ത്യക്ക് വേണ്ടി രഹാനെയും(64), വിഹാരിയും(53) മികച്ച പ്രകടനം നടത്തി. ഇരുവരും അഞ്ചാം വിക്കറ്റിൽ 111 റൺസ് ആണ് നേടിയത്. 468 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിന് രണ്ട് വിക്കറ്റ് നഷ്ടമായി. 423 റൺസാണ് ഇനി വിൻഡീസിന് വേണ്ടത്. രണ്ട് ദിവസവും, എട്ട് വിക്കറ്റും അവരുടെ കയ്യിൽ ഉണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 416-ൽ അവസാനിച്ചിരുന്നു. വിഹരിയുടെ സെഞ്ചുറിയും, അഗർവാളിന്റെയും, ഇഷാന്ത് ശർമയുടെയും അർധശതകവും ഇന്ത്യക്ക് തുണയായി. ഇതോടെ വിൻഡീസ് പര്യടനത്തിന് എത്തിയ ഇന്ത്യ ഒരു കളി പോലും തോൽക്കാതെ മൂന്ന് പരമ്പരയും സ്വന്തമാക്കി.

Leave a comment