പേസ് ബൗളിങ്ങിന്റെ പുതിയ സുൽത്താൻ !!
“വേഗത, ആക്രമണം, യുദ്ധനില, കൗശലം.- ചില സമയങ്ങളിൽ, അദ്ദേഹം ഞങ്ങളുടെ ഓർമ്മകളെ പുനരുജ്ജീവിപ്പിക്കുന്നു. അദ്ദേഹം ബാറ്റ്സ്മാന്മാരെ മറികടക്കുന്ന രീതി, അവരെ ചിന്തിപ്പിക്കുന്ന രീതി, അദ്ദേഹത്തിന് ഞങ്ങളിൽ ഒരാളാകാൻ കഴിയുമായിരുന്നു, അദ്ദേഹം ഒരു തികഞ്ഞ ബൗളർ ആണ്” ഒരു ഇന്ത്യൻ ഫാസ്റ്റ് ബൗളരെ കുറിച്ചുള്ള വെസ്റ്റ് ഇൻഡീസ് ബൗളിംഗ് ഇതിഹാസം കർട്ട്ലി ആംബ്രോസ് പറഞ്ഞതാണ്.
പല ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരും വൈകിയാണ് പ്രശംസ പിടിച്ചുപറ്റുന്നത്. ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, ഇതിലൂടെ ടെസ്റ്റുകളിൽ ഒന്നാം സ്ഥാനവും ഏകദിനത്തിൽ രണ്ടാം സ്ഥാനം എന്ന നിലയിൽ ഐസിസി റാങ്കിംഗിൽ പ്രതീകപ്പെടുന്നു. ഇതിനർത്ഥം കളിക്കാരും മികച്ചവരിൽ ഉൾപ്പെടുന്നു എന്നതാണ്, കൂടാതെ ഇവരും ഈ രണ്ട് വിഭാഗങ്ങളിലെ ആദ്യ പത്തിൽ ഉൾപ്പെടുന്നു. ജസ്പ്രീത് ബുംറയ്ക്ക് ഇപ്പോൾ ലഭിക്കുന്ന പ്രശംസകൾ പിറന്നാൾ ആഘോഷങ്ങൾക്ക് വീഴുന്ന വർണ്ണ കടലാസുപോലെയാണ്. ഈ ഇന്ത്യൻ ഫാസ്റ്റ് ബൗളറിനെക്കുറിച്ച് അഭിനന്ദനാർഹമായ എന്തെങ്കിലും പറയാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ലാതെ ആയിരിക്കുന്നു. ഡെന്നിസ് ലില്ലിയെക്കാൾ കൂടുതൽ ബുംറയെ നേരിടുകയും എക്കാലത്തെയും മികച്ച ബൗളർമാരുടെ പട്ടികയിലുള്ള ആന്റി റോബർട്സ്, കർട്ട്ലി ആംബ്രോസ് എന്നിവരെയും കൂടി വിവിയൻ റിച്ചാർഡ്സൺ നേരിട്ടിരുന്നു എങ്കിൽ അദ്ദേഹത്തിന്റെ റെക്കോർഡുകൾ വളരെ അധികം മയപ്പെട്ടിരുന്നേനെ എന്ന് പറയുന്നവർ ഇപ്പോൾ അധികമാണ്.
ചില സമയങ്ങളിൽ പ്രശംസകളുടെ പ്രകടനങ്ങൾ അതിരുകടന്നേക്കാം, പക്ഷേ ബുംറയുടെ കാര്യത്തിൽ, ഇതുപോലുള്ള എല്ലാ തരത്തിലുള്ള പ്രശംസകളും അർഹമാണെന്ന് തോന്നുന്നു.
വെസ്റ്റ് ഇൻഡീസിനു എതിരായ ആദ്യ ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ ഏഴ് റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഒരു ബൗളർ ആയിരിക്കണം, ടെസ്റ്റിൽ ഏറ്റവും കുറച്ചു റൺസ് വഴങ്ങി 5 വിക്കറ്റ് നേട്ടം കൈവരിച്ചത്, അതും വിദേശമണ്ണിൽ. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ ഒരു ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആദ്യ ഏഷ്യൻ ബൗളറും ഈ ചെറുപ്പക്കാരൻ തന്നെയാകും. അതും 11 ടെസ്റ്റുകൾ 55 വിക്കറ്റുകൾ എന്ന ചെറിയ സമയ പരിധിക്കുള്ളിൽ.
11 ടെസ്റ്റിലെ 55 വിക്കറ്റിനൊപ്പം പ്രശംസനീയമാണ് 20.60 എന്ന ആവറേജ്. എന്നാൽ റോബർട്ട്സ്, ആംബ്രോസ് എന്നിവരിൽ നിന്നുള്ള സ്വമേധയാ ഉള്ള പ്രശംസ ഈ ശ്രദ്ധേയമായ സ്ഥിതിവിവരണക്കണക്കുകൾക്കപ്പുറമാണ്. അദ്ദേഹത്തിന്റെ ആക്ഷനും മനോഭാവവും, വൈവിധ്യമാർന്ന ബോളുകളും കൊണ്ട് ബാറ്റ്സ്മാൻമാരെ ചിന്തിപ്പിക്കുന്ന ബുംറ, മഹാന്മാരുമായിട്ടുമുള അവസാന വിശകലനത്തിൽ, എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർമാരുടെ ലിസ്റ്റിനോട് നീതി പുലർത്താൻ അദ്ദേഹത്തിന് കഴിയുമെന്ന് ഉറപ്പാണ്.
കർട്ട്ലി ആംബ്രോസും ആന്റി റോബെർട്ടും ബുംറയുടെ ബൗളിങ്ങിൽ ആകർഷരാകാൻ കാരണം അദ്ദേഹത്തിന് കാര്യങ്ങൾ പെട്ടന്ന് പഠിക്കാനുള്ള കഴിവാണ്. 2018 ജനുവരിയിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അദ്ദേഹം ഈ ഫോർമാറ്റിൽ വെറും പതിനൊന്ന് കളികൾ മാത്രമാണ് കളിച്ചിട്ടുള്ളത്. എന്നാൽ ആ ഹ്രസ്വ കാലയളവിൽ അദ്ദേഹം വ്യാപാരത്തിന്റെ തന്ത്രങ്ങൾ മിക്കതും പഠിക്കുകയും സ്വന്തമായി ചിലത് ചേർക്കുകയും ചെയ്തിരിക്കുന്നു.
അടിസ്ഥാനപരമായ ഒരു ഇൻസ്വിംഗ് ബൗളറായ ബുംറ, നിലവിലെ കരീബിയൻ പര്യടനത്തിൽ ആക്രണമത്തിന് ഔട്ട് സ്വിങ് ബോളുകൾ തിരഞ്ഞെടുക്കുകയും വേഗത ഒരു മാരകായുധമാക്കി മാറ്റുകയും ചെയ്തു. മാത്രമല്ല, വേഗത്തിൽ പന്തെറിയാനുള്ള കഴിവിന് ഒപ്പം ബുംറയുടെ കൃത്യതയും ചാലിച്ചതോടെ ലോകോത്തര ബൗളർ എന്ന നിലവാരത്തിലോട്ട് ഉയർന്നു. ബുംറയുടെ ലൈനും ലെഗ്ത്തും വളരെ മികച്ചതാണ്. അതോടൊപ്പം അദ്ദേഹം എല്ലായ്പ്പോഴും ബാറ്റ്സ്മാനെ കളിയ്ക്കാൻ പ്രേരിപ്പിക്കുന്നു. അതിന്റെ ഒരു ഉദാഹരണമാണ് ഏഴ് റൺസിന് അഞ്ച് വിക്കറ്റ് എടുത്ത കളിയിൽ നാല് ബാറ്റ്സ്മാൻമാരും ക്ലീൻ ബൗൾഡ് ആയത്.
ബൗൺസറുടെ വിവേക ബുദ്ധിയോടുള്ള ഉപയോഗവും, ഭയപ്പെടുത്തുന്ന ഷോർട്ട് ബോളുകളും, യോർക്കറെ കെട്ടഴിച്ചുവിടുന്ന രീതിയും ഇതിനോടകം തന്നെ ബുംറയെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തടുക്കാനാവാത്ത ഒരു ശക്തിയാക്കി മാറ്റിയിരിക്കുന്നു. കളിയുടെ ഹ്രസ്വ ഫോർമാറ്റുകളിൾ അദ്ദേഹം തന്റെ ആശയങ്ങൾ നന്നായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ദൈർഘ്യമേറിയ ഫോർമാറ്റിലും അത് ആവർത്തിക്കുന്നത് ബൗളിംഗ് വിദഗ്ധരെ പോലും ആശ്ചര്യപ്പെടുത്തുന്നു.
വെറും 25 വയസ്സുമാത്രം പ്രായമുള്ള ബുംറ ലോകക്രിക്കറ്റിന്റെ മുത്തുച്ചിപ്പിയാണ്. അതോടപ്പം 140 കിലോമീറ്റർ വേഗതയിലും അതിനുമുകളിലും വേഗത്തിൽ പന്തെറിയാൻ കഴിയുന്ന നാലഞ്ചു ഫാസ്റ്റ് ബൗളർമാർ ഉള്ളതിനാൽ ഇന്ത്യയുടെ ഭാവിയും ശോഭനമാണ് ..
എഴുതിയത് വിമൽ താഴെത്തുവീട്ടിൽ