Tennis Top News

പരിക്ക് കാരണം നൊവാക് ദ്യോക്കോവിച്ച് യു എസ് ഓപ്പണിൽ നിന്ന് പുറത്ത്  

September 2, 2019

author:

പരിക്ക് കാരണം നൊവാക് ദ്യോക്കോവിച്ച് യു എസ് ഓപ്പണിൽ നിന്ന് പുറത്ത്  

യു എസ് ഓപ്പൺ ടെന്നിസിൽ നിന്ന് നൊവാക് ദ്യോക്കോവിച്ച് പുറത്ത്. പരിക്ക് മൂലമാണ് നിലവിലെ ചാമ്പ്യൻ പുറത്തായത്. ഇടത് തോളിലെ പരിക്ക് കാരണമാണ് താരം പിന്മാറിയത്. നാലാം റൌണ്ട് മത്സരത്തിനിടയിലാണ് പരിക്ക് മൂലം താരം പിന്മാറിയത്. നാലാം റൗണ്ടിൽ  സ്റ്റാന്‍ വാവറിങ്കക്ക് എതിരായ മൽസരത്തിൽ മൂന്നാം  സെറ്റ് മൽസരം നടക്കുന്നതിനിടയാണ് പരിക്ക് മൂലം താരം പിന്മാറിയത്. കുറെ നാളുകളായി പരിക്ക് താരത്തെ അലട്ടിയിരുന്നു.

നാലാം റൗണ്ടിൽ 2016ൽ നൊവാക് ദ്യോക്കോവിച്ചിനെ തോൽപ്പിച്ച സ്റ്റാന്‍ വാവറിങ്കയെ ഇന്ന് തോൽപ്പിക്കാൻ ആണ് നൊവാക് എത്തിയത്. എന്നാൽ ആദ്യ രണ്ട് സീറ്റിലും നൊവാക് തോറ്റിരുന്നു. മൂന്നാം സെറ്റിൽ 2-1ന് പിന്നിൽ നിൽക്കുമ്പോൾ ആണ് നൊവാക് വേദന മൂലം കളി അവസാനിപ്പിച്ചത്. 2016 യു എസ് ഓപ്പൺ ജേതാവാണ് സ്റ്റാന്‍ വാവറിങ്ക. അന്നും ഫൈനലിൽ നോവാക്കിനെയാണ് തോൽപ്പിച്ചത്. വര്‍ഷത്തെ മൂന്നാം ഗ്രാന്റ്‌ സ്‌ലാം എന്ന നോവാക്കിൻറെ സ്വപ്‌നം നടന്നില്ല. നൊവാക്ക് പുറത്തായതോടെ മറ്റ് താരങ്ങൾക്ക് കിരീടം നേടാൻ ഉള്ള സാധ്യത കൂടി.  ഇന്നലെ നടന്ന മത്സരത്തിൽ ദ്യോക്കോവിച്ച് പൊരുതിയെങ്കിലും രണ്ട് സീറ്റുകളും തോൽക്കുകയായിരുന്നു.

സ്‌കോർ: 6-4, 7-5, 2-1

Leave a comment