Cricket Top News

ഇന്ത്യ വിൻഡീസ് രണ്ടാം ടെസ്റ്റ്: വിൻഡീസിന് 468 റൺസ് വിജയലക്ഷ്യം

September 2, 2019

author:

ഇന്ത്യ വിൻഡീസ് രണ്ടാം ടെസ്റ്റ്: വിൻഡീസിന് 468 റൺസ് വിജയലക്ഷ്യം

കിങ്‌സ്റ്റണ്‍: ഇന്ത്യ വിൻഡീസ് ടെസ്റ്റ് മത്സരത്തിലെ രണ്ടാമത്തെയും, അവസാനത്തേതുമായ മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ ലീഡ്. 468 റൺസാണ് ഇന്ത്യ നേടിയത്. മൂനാം ദിവസമായ ഇന്നലെ കളി അവസാനിച്ചപ്പോൾ വിൻഡീസ് 45/2 എന്ന നിലയിലാണ്. ക്യാമ്ബല്‍(16),  ബ്രാത്വെയ്റ്റ്(3) എന്നിവരുടെ വിക്കറ്റ് ആണ്  വിൻഡീസിന് നഷ്ടമായത്.  ബ്രൂക്ക്സും(4),ഡാരന്‍ ബ്രാവോയും(18) ആണ് ക്രീസിൽ.  ഇഷാന്ത് ശര്‍മ്മയും മൊഹമ്മദ് ഷാമിയുമാണ് ഇന്ത്യക്ക് വേണ്ടി വിക്കറ്റുകൾ നേടിയത്.

87/7 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ച വിൻഡീസിൻറെ ഇന്നിങ്‌സ് 117 റൺസിൽ അവസാനിച്ചു. ഹാട്രിക് അടക്കം ആറ് വിക്കറ്റ് നേടിയ ബുംറയുടെ തകർപ്പൻ പ്രകടനമാണ് വിൻഡീസിനെ 117 റൺസിൽ ഒതുക്കിയത്. 299 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഇന്ത്യ ആതിഥേയരെ ഫോളോഓണ്‍ ചെയ്യിക്കാതെ വീണ്ടും ബാറ്റിങ്ങിനിറങ്ങി. രണ്ടാം ഇന്നിങ്‌സ് ഇന്ത്യ 168/4 എന്ന നിലയിൽ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. ഇന്ത്യക്ക് വേണ്ടി രഹാനെയും(64), വിഹാരിയും(53) മികച്ച പ്രകടനം നടത്തി. ഇരുവരും അഞ്ചാം വിക്കറ്റിൽ 111 റൺസ് ആണ് നേടിയത്. 468 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിന് രണ്ട് വിക്കറ്റ് നഷ്ടമായി. 423 റൺസാണ് ഇനി വിൻഡീസിന് വേണ്ടത്. രണ്ട് ദിവസവും, എട്ട് വിക്കറ്റും അവരുടെ കയ്യിൽ ഉണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 416-ൽ അവസാനിച്ചിരുന്നു. വിഹരിയുടെ സെഞ്ചുറിയും, അഗർവാളിന്റെയും, ഇഷാന്ത് ശർമയുടെയും അർധശതകവും ഇന്ത്യക്ക് തുണയായി.

Leave a comment