Editorial Top News

സ്വയം വിമർശിക്കാം ഉറക്കം നടിച്ചതിന് ,ഉണർത്താത്തതിന്.മുഴങ്ങട്ടെ ദേശീയ ഗാനം, അത്യുന്നതിയിൽ പാറിപറക്കട്ടെ ത്രിവർണ്ണ പതാക

September 2, 2019

author:

സ്വയം വിമർശിക്കാം ഉറക്കം നടിച്ചതിന് ,ഉണർത്താത്തതിന്.മുഴങ്ങട്ടെ ദേശീയ ഗാനം, അത്യുന്നതിയിൽ പാറിപറക്കട്ടെ ത്രിവർണ്ണ പതാക

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ ഭാരതം, ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിൽ മെഡൽ വാരികൂട്ടാൻ കഴിയാത്തത് എന്തുകൊണ്ടാണ് .ശാസ്ത്ര സാങ്കേതിക മേഖലകളിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കുമ്പോൾ നമ്മൾ ലോക കായിക വേദികളിൽ എന്തുകൊണ്ട് പിന്തള്ളപ്പെടുന്നു .

പ്രതിഭ ദാരിദ്ര്യം കൊണ്ടല്ല മറിച്ച് പ്രതിഭാശാലികൾക്ക് പലപ്പോഴും അർഹമായ വേദികളോ പരിഗണനയോ ലഭിക്കാത്തതുമൂലം അവർ സ്വയം ഉൾവലിയുന്നതുമാവാം.
ജീവിത പ്രാരാപ്തങ്ങളോട് മല്ലടിച്ച് അവസാനം ഒരു സർക്കാർ ഉദ്യോഗത്തിൽ അവസാനിക്കുന്ന നമ്മുടെ കായിക താരങ്ങളുടെ ഭാവിയിൽ നമ്മൾ ആശങ്കപ്പെടണം .കായിക താരങ്ങൾ രാഷ്ട്രീയകാരാകുന്ന സമത്വ സുന്ദര ഭാരതത്തിൽ തദ്ദേശ സ്വയം ഭരണ വാർഡ് തലം മുതൽ ഉന്നത രാഷ്ട്രീയ ഇടപെടലുകളോ ശുപാർശകളോ ഇല്ലാതെ സൈനിക റിക്രൂട്ട് മെൻറ് കളെ കവച്ചുവെക്കുന്ന ഒരു കായിക താരങ്ങളുടെ തിരഞ്ഞെടുപ്പ് പ്രക്രീയ നടപ്പിലാക്കിയാൽ വരുന്ന 5 വർഷം കൊണ്ട് നമുക്കും നേടാം അഭിമാനാർഹമായ നേട്ടങ്ങൾ .രാജ്യത്തിൻറെ അഭിമാനം വാനോളം ഉയർത്തിയ എല്ലാ കായിക താരങ്ങൾക്കും ‘കളിപ്പന്ത് ‘ൻറെ ബിഗ് സല്യൂട്ട് .വന്ദേ മാതരം

Leave a comment