പ്രൊ കബഡി: യു മുംബക്ക് ജയ്പൂർ പിങ്ക് പാന്തേഴ്സിനെതിരെ വമ്പൻ ജയം
പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ യു മുംബൈക്ക് തകർപ്പൻ ജയം. ജയ്പൂർ പിങ്ക് പാന്തേഴ്സിനെ 47-21 എന്ന സ്കോറിനാണ് യു മുംബൈ തോൽപ്പിച്ചത്. റൈഡർ അഭിഷേക് സിംഗ്, ക്യാപ്റ്റൻ ഫാസൽ അട്രാചാലി, കവർ ഡിഫെൻഡർ ഹരേന്ദ്ര കുമാർ എന്നിവരുടെ മികച്ച പ്രകടനത്തിലാണ് യു മുംബൈ വലിയ വിജയം നേടിയത്. ഈ തോൽവി ജയ്പൂർ പിങ്ക് പാന്തേഴ്സിനെ പോയിന്റ് നിലയിൽ മൂന്നാമതാക്കി.

തുടക്കം മുതൽ യു മുംബൈ തകർപ്പൻ പ്രകടനമാണ് നടത്തിയത്. മത്സരം തുടങ്ങി ആദ്യ സമയത്ത് തന്നെ അഞ്ച് പോയിന്റുകൾ നേടിയ യു മുംബൈ ജയ്പൂർ രണ്ട് പോയിന്റ് നേടിയപ്പോൾ തന്നെ അവരെ യു മുംബൈ ഓൾഔട്ടാക്കി. ആദ്യ പകുതി അവസാനിച്ചപ്പോൾ രണ്ട് തവണ യു മുംബൈ ജയ്പ്പൂരിനെ ഓൾഔട്ടാക്കി. ഒന്നാം പകുതി അവസാനിച്ചപ്പോൾ 16 പൊയന്റിന്റെ ലീഡ് നേടിയിരുന്നു.രണ്ടാം പകുതിയിലും ഇതേ രീതിയിൽ മികച്ച പ്രകടനമാണ് യു മുംബൈയി നടത്തിയത്. തികച്ചും ആധിപത്യം യു മുംബൈ സ്വന്തമാക്കിയ മൽസരത്തിൽ ലീഡ് വ്യത്യാസം കുറക്കാൻ മാത്രമാണ് പിന്നീട് ജയ്പൂർ ശ്രമിച്ചത്. യു മുംബൈക്ക് വേണ്ടി അഭിഷേക് സിംഗ് 13 പോയിന്റ് നേടി. ജയത്തോടെ യു മുംബൈ അഞ്ചാം സ്ഥാനത്തെത്തി.