പ്രൊ കബഡി: ബെംഗളൂരു ബുൾസിന് സീസൺ 7 ലെ ആദ്യ ഹോം ഗെയിം തോൽവി
വിവോ പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഗുജറാത്ത് ഫോർച്യൂൺജയൻസ് ബെംഗളൂരു ബുൾസിനെ തോൽപ്പിച്ചു. 32-23 എന്ന സ്കോറിലാണ് ഗുജറാത്ത് ബെംഗളൂരുവിനെ പ്രജായപ്പെടുത്തിയത്. ഈ സീസണിലെ ബെംഗളൂരുവിൻറെ ഹോം ഗ്രൗണ്ടിലെ ആദ്യ തോൽവിയാണ്. അഞ്ച് റെയ്ഡ് പോയിന്റുമായി സച്ചിൻ തൻവർ ഗുജറാത്ത് ഫോർച്യൂജന്റ്സിന് വേണ്ടി മികച്ച സ്കോർ നേടിയപ്പോൾ പർവേഷ് ഭൈൻസ്വാൾ നാല് ടാക്കിൾ പോയിന്റുകൾ നേടി.

ഇരു ടീമുകളും മികച്ച തുടക്കം കുറിക്കുകയും രണ്ട് ടീമുകളും നല്ല രീതിയിൽ പോയിന്റ് നേടുകയും ചെയ്തു. ആദ്യ എട്ട് മിനിറ്റിന് ശേഷമാണ് ഗുജ്‌റാത് ആദ്യ ലീഡ് നേടിയത്. എന്നാൽ ബെംഗളൂരു മികച്ച പ്രകടനം കാഴ്ചവെച്ചതോടെ വീണ്ടും പോയിന്റുകൾ ഒരുപോലെയായി. എന്നാൽ പിന്നീട് ക്ളിയുടെ ഗതി മാറി തകർപ്പൻ പ്രകടനത്തിലൂടെ ബെംഗളൂരുവിനെ ഗുജറാത്ത് ഓൾഔട്ടാക്കി. ഒന്നാം പകുതി അവസാനിച്ചപ്പോൾ 18-12 എന്ന ലീഡ് അവർ നേടി. രണ്ടാം പകുതിയിൽ ബെംഗളൂരു പോയിന്റുകൾ നേടി ലീഡ് വ്യത്യാസം കുറയ്ക്കാൻ ശ്രമിച്ചു. എന്നാൽ സച്ചിൻ ഗുജറാത്തിന് വേണ്ടി പോയിന്റുകൾ നേടി. രണ്ടാം പകുതിയിൽ ബെംഗളൂരുവിനെ വീണ്ടും ഓൾഔട്ടാക്കാൻ ഗുജറാത്തിന് കഴിഞ്ഞു. 9 പോയിന്റ് വ്യത്യാസത്തിൽ ഗുജറാത്ത് വിജയം സ്വന്തമാക്കുകയും ചെയ്തു. ഈ സീസണിലെ ഗുജറാത്തിന്റെ അഞ്ചാം ജയമാണിത്.