ആവേശത്തിൽ ജലോത്സവ പ്രേമികൾ -67 മത് നെഹ്‌റു ട്രോഫി വള്ളംകളി അൽപസമയത്തിനകം ആരംഭിക്കും
പുന്നമട:67 മത് നെഹ്‌റു ട്രോഫി വള്ളംകളി പുന്നമട കായലിൽ അൽപസമയത്തിനകം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യുന്ന വള്ളംകളിയിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണ് മുഖ്യ അതിഥി.
81 ജലരാജാക്കന്മാരാണ് നെഹ്രുട്രോഫിയില്‍ പങ്കെടുക്കുന്നത്. ചുണ്ടന്‍ മത്സരയിനത്തില്‍ 20 വള്ളങ്ങളും പ്രദര്‍ശന മത്സരത്തില്‍ മൂന്ന് വള്ളങ്ങളും ഉള്‍പ്പെടെ 23 ചുണ്ടന്‍വള്ളങ്ങള്‍ മാറ്റുരയ്ക്കും. ഇതിനൊപ്പം തന്നെ ചാമ്പ്യൻസ് ലീഗും നടക്കുന്നതാണ്. കൂടാതെ വെപ്പ് എ വിഭാഗത്തില്‍ 12 വള്ളങ്ങളും വെപ്പ് ബി വിഭാഗത്തില്‍ ആര് വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ് നാലു വള്ളങ്ങളും ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തില്‍ 16 വള്ളങ്ങളും ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗത്തില്‍ 10 വള്ളങ്ങളും നാല് ചുരുളന്‍ വള്ളങ്ങളും 6 തെക്കനോടി വള്ളങ്ങളും ഉള്‍പ്പെടെ 58 ചെറുവള്ളങ്ങള്‍ ആണ് മത്സരരംഗത്തുള്ളത്