ജലോത്സവത്തിൽ ആവേശമായി വഞ്ചിപ്പാട്ടിൻറെ മാധുര്യം
കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്‌റു ട്രോഫി വള്ളംകളി. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ നടക്കുന്ന ഈ ജലോത്സവം കേരത്തിലെ ജനങ്ങളെ കൂടാതെ ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടക്കുന്ന ഈ ജലമേള അരനൂറ്റാണ്ടു പിന്നിട്ടിരിക്കുകയാണ്.
ജലോത്സവത്തിൽ ആവേശമായി വഞ്ചിപ്പാട്ടിൻറെ മാധുര്യം ഉണ്ടാകും. തൊഴപിടിക്കുന്ന ഓരോ ആളുകളുടെയും കൈമുട്ട് ഒരേ ശൈലിയിൽ വഴങ്ങുന്നതിനായി പരിശീലന സമയത്ത് വഞ്ചിപ്പാട്ട് പാടിയാണ് തുഴയുന്നത്. ഒരേ സമയം ഇടവും വലവും തുഴയുന്ന പരിശീലനമാണ് വള്ളം കളിയിൽ ഉള്ളത്. പരിശീലന സമയത്ത് മുന്നോട്ടു പോകുന്ന വള്ളം തിരിക്കാതെ പിന്നോട്ടു പോകാൻ തുഴക്കാർ തിരിഞ്ഞിരുന്നു തുഴയാനാണ് ഇരുവശവും തുഴയുന്നതിനായി പ്രത്യേകം പരിശീലിപ്പിക്കുന്നത്. കൃത്യമായ നോമ്പുനോറ്റ് വരുന്ന ഓരോ തുഴക്കാർക്കും അടയ്ക്കാമരം കൊണ്ടു തൂണു നാട്ടി അതിൽ പടങ്ങിട്ട് നിലയൊരുക്കിയാണ് പ്രാഥമിക പരിശീലനം ആരംഭിക്കുന്നത്.
ദിവസേന പുലർച്ചെ അഞ്ചര മുതൽ ദിനചര്യകൾ ആരംഭിക്കും. ദിവസം മൂന്നോ നാലോ തുഴച്ചിൽ പരിശീലനം ഉണ്ടാകും. ഓരോ പരിശീലന സെഷൻ 20–40 മിനിട്ടിൽ ഒതുക്കും . മത്സരം അടുക്കുമ്പോൾ ഇതിൽ ഏറ്റക്കുറച്ചിൽ വരുത്തും. തുഴച്ചിൽ പരിശീലനത്തിനു പുറമേ ശാരീരിക വ്യായാമങ്ങളും എല്ലാ തുഴക്കാരും പരിശീലിക്കും.