നെഹ്‌റു ട്രോഫി വള്ളംകളി; മലയാള മാധ്യമങ്ങൾക്ക് വിലക്ക്
അറുപത്തിയേഴാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടയുടെ മണ്ണിൽ അരങ്ങേറും. വള്ളംകളി തത്സമയം റിപ്പോര്ട്ടറ് ചെയ്യുന്നതിന് മലയാള മാധ്യമങ്ങൾക്ക് ടൂറിസം വകുപ്പിന്റേ കടുത്ത നടപടിയെ തുടർന്ന് വിലക്കേർപ്പെടുത്തി. വള്ളംകളിയുടെ പൂർണ സംപ്രേഷണാവകാശം സ്റ്റാർ സ്‌പോർട്‌സിനാണ് നൽകിയിരിക്കുന്നത് . പൊതുപണം ചാനലിന് നൽകിയാണ് സർക്കാരിന്റെ ഈ നടപടി. എന്നാൽ ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി ചുണ്ടൻ വള്ളങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്.
കാലവർഷം മഴ കനത്തതോടെ മാറ്റിവച്ച വള്ളംകളി ഏറെ ആശങ്കകൾക്കും ആശയക്കുഴപ്പങ്ങൾക്കുമിടെ ഇന്ന് നടക്കുന്നത്. അതിനിടെയാണ് മലയാളം ചാനലുകൾക്ക് സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയത്. ഇത് വലിയ പ്രതിഷേധങ്ങൾ സൃഷിട്ടിക്കുകയാണ്. വിലക്ക് സംബന്ധിച്ച് മാധ്യമപ്രവർത്തകർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ ലഭിച്ചിട്ടില്ല.
ഈ മാസം ആദ്യം കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തിന് ശേഷം നെഹ്‌റു ട്രോഫി വള്ളംകളി നടക്കുമോ എന്ന ആശങ്ക വൻതോതിൽ ഉയർന്നിരുന്നു . മുൻവർഷത്തെ അപേക്ഷിച്ച് വലിയ നാശനഷ്ടങ്ങളും പ്രശ്നങ്ങളും കേരളത്തിൽ ഉടലെടുക്കാത്തതിനാൽ തന്നെ വള്ളംകളി നടത്താൻ ടൂറിസം വകുപ്പ് തീരുമാനിച്ചത്. പുന്നമട കായലിനെ ആവേശത്തിലെത്തിക്കുവാനായി കേരള മുഖമന്ത്രിയടക്കമുള്ള സംസ്ഥാന മന്ത്രിമാരോടൊപ്പം മുഖ്യാഥിതിയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും കുട്ടനാടിന്റെ മണ്ണിലെത്തി.
നെഹ്‌റു ട്രോഫി വള്ളംകളിക്ക് വേണ്ടി എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തുഴച്ചിൽകാർക്കുള്ള വിശ്രമസ്ഥലവും, ടോയ്‌ലറ്റ്‌സൗകര്യവും അടക്കം പ്രത്യേകം സജീകരിച്ചിട്ടുണ്ട്. സ്റ്റാർട്ടിംഗ് പോയിന്റിലെ ട്രാക്കുകളും, ഫിനിംഷിംഗ് പോയന്റിലെ ഫോട്ടോ ഫിനിഷിംഗ് സംവിധാനവും അടക്കം എല്ല്ലാം തന്നെ ഒരുങ്ങി കഴിഞ്ഞു. ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്.