2018 നെഹ്‌റു ട്രോഫി കപ്പിന് മുത്തമിട്ടത് ജയിംസ്‌കുട്ടി ജേക്കബ് നയിച്ച പായിപ്പാടൻ ചുണ്ടൻ
2018 നവംബർ 10 ആലപ്പുഴ കുട്ടനാട് പുന്നമട തടാകത്തിൽ നടന്ന 66-ാമത് നെഹ്‌റു ട്രോഫി ബോട്ട് റേസിൽ പുന്നമടക്കായലിനെ ഓളപ്പരപ്പിലാഴ്ത്തി നെഹ്‌റു ട്രോഫി വള്ളം കളിയിൽ ചാമ്പ്യന്മാരായത് ജയിംസ്‌കുട്ടി ജേക്കബ് നയിച്ച പായിപ്പാടൻ ചുണ്ടനാണ് . നീണ്ട 10 വർഷങ്ങൾക്ക് ശേഷമാണ് പായിപ്പാടൻ ചുണ്ടൻ നെഹ്‌റു ട്രോഫിയിൽ മുത്തമിട്ടത്. നാല് ചുണ്ടന്മാർ ഫൈനലിൽ എത്തിയിരുന്നു. രണ്ടാം സ്ഥാനത്ത് മഹാദേവികാട് തെക്കാതിൽ. അയരമ്പു പാണ്ഡി മൂന്നാം സ്ഥാനത്തും ചമ്പക്കുളം നാലാം സ്ഥാനത്തും എത്തി.
കേരളത്തെ പിടിച്ചുകുലുക്കിയ മഹാ പ്രളയത്തിനെ അതിജീവിച്ച കുട്ടനാടിന്റെ മണ്ണിൽ പുന്നമടക്കായലില്‍ ഏറ്റവും അധികം വള്ളങ്ങള്‍ ഇറങ്ങിയ മഹോത്സവമായിരുന്നു നെഹ്‌റു ട്രോഫി 2018 . 25 ചുണ്ടനുകളും വെപ്പ്, ഇരുട്ടുകുത്തി, ചുരുളന്‍, തെക്കനോടി വിഭാഗങ്ങളിലായി 56 ചുണ്ടൻ വള്ളങ്ങളാണ് കഴിഞ്ഞ തവണ ആവേശത്തിന്റെ ആർപ്പ് വിളിയോട് കൂടി ഒരേ മൺസണോടെ വിശ്വാസത്തോടെ വള്ളത്തിലേറിയത്. എൺപത്തിയൊന്ന് ബോട്ടുകൾ മൽസരത്തിൽ പങ്കെടുത്തിട്ടുണ്ട്, അതിൽ 25 എണ്ണം ചുണ്ടൻ (പാമ്പ്) ബോട്ടുകളും ബാക്കിയുള്ളവ ചെരു വള്ളവുമാണ്.