പ്രൊ കബഡി ലീഗിൽ ദബാംഗ് ദില്ലി കെ.സിക്ക് ഒൻപതാം ജയം
മൂന്ന് പോയിന്റിന് പട്‌ന പൈറേറ്റ്സിനെ തോൽപ്പിച്ച് പ്രൊ കബഡി ലീഗിൽ ദബാംഗ് ദില്ലി ഒന്നാം സ്ഥാനം നിലനിർത്തി. ഏഴാം സീസണിൽ 9 ജയവുമായി ദബാംഗ് ദില്ലി തകർപ്പൻ ഫോമിൽ ആണ്. ഈ സീസണിൽ ഇതുവരെ അവർ ഒരു മൽസരം മാത്രമാണ് തോറ്റത്. ഇന്നലെ നടന്ന മത്സരത്തിൽ 38-35 എന്ന സ്‌കോറിൽ ആണ് ദബാംഗ് ദില്ലി പട്നയെ തോൽപ്പിച്ചത്. എന്നാൽ മത്സരത്തിൽ ദബാംഗ് ദില്ലിയെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചത് പട്ന ആയിരുന്നു. 16 പോയിന്റുമായി പിന്നിലായ പട്‌ന പൈറേറ്റ്സിന് അവസാന ഘട്ടത്തിൽ രണ്ടിൽ പ്രവേശിക്കാൻ സാധിച്ചുവെങ്കിലും ദബാംഗ് ദില്ലി കെ.സിക്കെതിരെ വിജയം നേടാനായില്ല.
സൂപ്പർ സ്റ്റാർ റൈഡർ നവീനും പ്രതിരോധവും മികച്ച പ്രകടനം നടത്തിയപ്പോൾ ഡെൽഹിക്ക് ആദ്യ പകുതിയിൽ മികച്ച തുടക്കം തന്നെ ലഭിച്ചു. ഈ തുടക്കം പട്നയെ ഓൾഔട്ട് ആക്കാൻ സാധിച്ചു. ആദ്യ ഓൾഔട്ടിലൂടെ ദില്ലി 10-3ൻറെ ലീഡ് നേടി. ആദ്യ ഓൾഔട്ടിന് ശേഷം പട്ന കരകയറാൻ നോക്കിയെങ്കിലും മികച്ച ഫോമിൽ ഉള്ള ദില്ലി വീണ്ടും പട്നയെ ഓൾഔട്ടാക്കി. ആദ്യ പകുതിയിൽ രണ്ട് തവണ ഓൾഔട്ട് നേടിയതോടെ ദില്ലി 14 പോയന്റിന്റെ ലീഡ് നേടി. പിന്നീട് ആദ്യം മുതൽ കളിച്ചുതുടങ്ങിയ പട്ന പതുക്കെ സ്‌കോർ നീക്കാൻ തുടങ്ങി. ഒന്നാം പകുതി അവസാനിച്ചപ്പോൾ 26-17 എന്ന സ്‌കോറിൽ ദില്ലി ലീഡ് നേടി. എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. മികച്ച തിരിച്ചുവരവ് നടത്തിയ പട്ന നല്ല രീതിയിൽ പോയിന്റ് നേടാൻ തുടങ്ങി. 17 പോയിന്റ് ലീഡിൽ നിന്ന ദില്ലിയെ ഒരു ഓൾഔട്ടും, മികച്ച ഡിഫെൻസിലൂടെയും പട്ന തിരിച്ചുവരവ് നടത്തി. എന്നാൽ ആദ്യ പകുതിയിൽ രണ്ട് തവണ ഓൾഔട്ടായത് അവർക്ക് വിനയായി. അവസാന വിസിൽ മുഴങ്ങിയപ്പോൾ മൂന്ന് പോയിന്റ് വ്യത്യാസത്തിൽ ദില്ലി വിജയം സ്വന്തമാക്കി.