kabadi Top News

പ്രൊ കബഡി ലീഗ്: പുനേരി പൽത്താൻ തെലുങ്ക് ടൈറ്റൻസിനെ പരാജയപ്പെടുത്തി

August 31, 2019

author:

പ്രൊ കബഡി ലീഗ്: പുനേരി പൽത്താൻ തെലുങ്ക് ടൈറ്റൻസിനെ പരാജയപ്പെടുത്തി

പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന ആദ്യ മൽസരത്തിൽ പുനേരി പൽത്താൻ തെലുങ്ക് ടൈറ്റൻസിനെ 34-27 എന്ന സ്കോറിന് തോൽപ്പിച്ചു. പുനേരി പൽത്താന്റെ ഏറ്റവും മികച്ച റൈഡറായ മഞ്ജീത്, എട്ട് റെയ്ഡ് പോയിന്റുമായി ഫിനിഷ് ചെയ്തപ്പോൾ, നാല് ടാക്കിൾ പോയിന്റുമായി അമിത് കുമാർ അവരുടെ മികച്ച പ്രതിരോധക്കാരനായിരുന്നു. പുനേരിയുടെ തകർപ്പൻ പ്രകടനമാണ് ഇന്നലെ കാണാൻ കഴിഞ്ഞത്.

മത്സരം തുടങ്ങിയപ്പോൾ തന്നെ തകർപ്പൻ ലീഡ് ആണ് പുനേരി നേടിയത്. തെലുങ്ക് ടൈറ്റൻസ് ഒരു സ്‌കോർ നേടുന്നതിന് മുന്നെ തന്നെ പുനേരി അഞ്ച് പോയിന്റിന്റെ ലീഡ് നേടി. എന്നാൽ പിന്നീട് തിരിച്ചുവരവ് നടത്തിയ ടൈറ്റൻസ് സ്‌കോർ 7-7 ൽ എത്തിച്ചു. പിന്നീട് രണ്ട് ടീമുകളും പോയിന്റുകൾ നേടിയെങ്കിലും ഒന്നാം പകുതി അവസാനിക്കാറായപ്പോൾ പുനേരി ടൈറ്റൻസിനെ ഓൾഔട്ടാക്കി. ഇതിലൂടെ ഒന്നാം പകുതിയിൽ 17-14 എന്ന സ്‌കോറിൽ പുനേരി ലീഡ് ചെയ്തു. രണ്ടാം പകുതിയിൽ ടൈറ്റൻസിന്  വേണ്ടി സിദ്ധാർഥ് ആദ്യ പോയിന്റ് നേടി. രണ്ടാം പകുതിയിൽ സിദ്ധാർഥ് തകർപ്പൻ പ്രകടനത്തിലൂടെ പോയിന്റ് നേടിയെങ്കിലും ആദ്യ പകുതിയിലെ ഓൾഔട്ട് ടൈറ്റൻസിന് വിനയായി. ഇതിലൂടെ ഏഴ് പോയിന്റ് വ്യത്യാസത്തിൽ പുനേരി വിജയം സ്വന്തമാക്കി.

Leave a comment