Cricket Top News

രണ്ടാം ഏകദിന മത്സരം ഇന്ന് കാര്യവട്ടം സ്‌പോര്‍ട്സ്‌ഹബ്ബ് സ്റ്റേഡിയത്തില്‍ നടക്കും

August 31, 2019

author:

രണ്ടാം ഏകദിന മത്സരം ഇന്ന് കാര്യവട്ടം സ്‌പോര്‍ട്സ്‌ഹബ്ബ് സ്റ്റേഡിയത്തില്‍ നടക്കും

തിരുവനന്തപുരം: വിജയൻ കവയ്യൻ ഇന്ത്യൻ ടീം ഒരുങ്ങുന്നു. ഇന്ത്യ എ- ദക്ഷിണാഫ്രിക്ക എ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്സ്‌ഹബ്ബ് സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതിനാണ് മത്സരം ആരംഭിക്കുക . ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 69 റണ്‍സിന് കീഴടക്കിയ ഇന്ത്യന്‍ ടീം അടുത്ത വിജയം പ്രതീക്ഷിച്ചാണ് കളത്തിലിറങ്ങുന്നത്.

ആദ്യ മത്സരത്തിൽ ഇന്ത്യന്‍ ടീമിനായിരുന്നു ജയം. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ ആറു വിക്കറ്റ് നഷ്ടത്തിൽ 327 റൺസ് നേടി. 45 ഓവറിൽ 258 റൺസ് നേടാനേ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചുള്ളൂ. ആകെ അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Leave a comment