യു എസ് ഓപ്പണ്‍: നാലാം റൗണ്ടില്‍ പ്രവേശിച്ച് റോജര്‍ ഫെഡറര്‍
ന്യൂയോര്‍ക്ക്: യു എസ ഓപ്പണിൽ മൂന്നാമത്തെ റൗണ്ടിൽ ബ്രിട്ടീഷ് താരം ഡാന്‍ ഇവാന്‍സിനെ പരാജയപ്പെടുത്തി റോജര്‍ ഫെഡറര്‍ നാലാം റൗണ്ടില്‍ പ്രവേശിച്ചു. ഇവാന്‍സിനെ നേരിട്ടുള്ള സെറ്റുകലീലാണ് താരം തോൽപ്പിച്ചത്. മത്സരത്തിൽ വനിതകളില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവ നാലാം റൗണ്ടിലേക്ക് കാലെടുത്ത് വച്ചു.
ഡാൻ ഇവാന്‍സിനെതിരെ 6-2, 6-2, 6-1 എന്ന സ്‌കോറിനായിരുന്നു ഫെഡർ ജയിച്ചത്. ഇതിന് മുമ്പ് നടന്ന രണ്ട് റൗണ്ടുകളിലും ഫെഡറര്‍ ആദ്യ സെറ്റ് വിട്ടുകൊടുത്തിരുന്നു.വനിതകളില്‍ പ്ലിസ്‌കോവ 1-6, 6-4, 4-6ന് ടൂനീഷ്യയുടെ ഒന്‍സ് ജബേറിനെ പരാജയപ്പെടുത്തി.