യുഎസ് ഓപ്പൺ ടെന്നീസ്: സെറീന നാലാം റൗണ്ടിൽ പ്രവേശിച്ചു
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിൽ നാലാം റൗണ്ടില്‍ പ്രവേശിച്ച് സെറീന വില്യംസ്. ചെക്ക് താരം കരോളിന മുചോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സെറീന നാലാം റൗണ്ടിൽ പ്രവേശിച്ചത്. ഈ സീസണിൽ മികച്ച ഫോമിലാണ് സെറീന. എല്ലാ മൽസരങ്ങളിലും തകർപ്പൻ പ്രകടനമാണ് സെറീന കാഴ്ചവെച്ചത്. ആറ് തവണ ചാമ്പ്യൻ ആയ സെറീന അനായാസ വിജയമാണ് ഇന്നലെ നേടിയത്.
ഇന്നലെ നടന്ന മത്സത്തിൽ സമ്പൂർണ ആധിപത്യം ആണ് സറീന നേടിയത്. നാലാം റൗണ്ടിൽ ക്രൊയേഷ്യൻ 22-ാം സീഡ് പെട്ര മാർട്ടിക്കാണ് സെറീനയുട എതിരാളി. പ്രസവത്തിന് ശേഷം തിരിച്ചെത്തിയ സെറീനയ്ക്ക് ഇതുവരെ ഒരു കിരീടവും നേടാൻ കഴിഞ്ഞിരുന്നില്ല. പരിക്കിൽ നിന്ന് മോചിതയായി എത്തിയ തരാം യു എസ് ഓപ്പണിൽ മൂന്ന് മൽസരങ്ങളിലും തകർപ്പൻ പ്രകടനമാണ് നടത്തിയത്. ആദ്യ റൗണ്ടില്‍ മരിയ ഷറപ്പോവയെയും, രണ്ടാം റൗണ്ടിൽ കാറ്റി മക്‌നാലിക്കിനെയും ആണ് സെറീന തോൽപ്പിച്ചത്.
സ്‌കോര്‍: 6-3, 6-2