ഉസൈൻ നട്ട് ആൻഡ് ഗെയ്ൽ ബോൾട്ട്
പേരിലെന്ത് പ്രതിഭയിലല്ലേ കാര്യം , കരീബിയൻ ദ്വീപ് രാഷ്ട്രമായ ജമൈക്കയുടെ ഓട്ടക്കാരൻ ഉസൈൻ ബോൾട്ടും ക്രിക്കറ്റ് താരം ക്രിസ്റ്റഫർ ഹെൻറി ഗെയിലും. ജമൈക്കയുടെ അഭിമാനം കരുത്തുകൊണ്ടും ആത്മധൈര്യംകൊണ്ടും വാനോളം ഉയർത്തിയ ഒരു കൂട്ടം കായികതാരങ്ങളിൽ നിന്ന് ഒരു ചെറിയ ഉദാഹരണം അവർ രണ്ട് വ്യത്യസ്ത മേഖലകളിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ച് മുന്നേറി ,ഒരാൾ ഗ്രൗണ്ടിന് ചുറ്റും ഓടിയെങ്കിൽ മറ്റൊരാൾ എതിരാളികളെ അറഞ്ചം പുറഞ്ചം ഓടിച്ചു .
കാറ്റ് കൊളംബസിനെ ചതിച്ചപ്പോൾ ചെന്നിറങ്ങിയത് സുന്ദരിയായ കരീബിയൻ ദ്വീപുകളിലാണ് വെള്ളക്കാരൻറെ അധിനിവേശം ആഫ്രിക്കൻ അടിമകളെ ജമൈക്കയിൽ എത്തിച്ചു തദ്ദേശിയരായ പലരും കൊലചെയ്യപ്പെടുകയോ മാരക രോഗം ബാധിച്ചു മരിക്കുകയോ ചെയ്‌തു 1962 ൽ ജമൈക്ക ഒരു സ്വതന്ത്ര രാഷ്ട്രമായി .
ആഫ്രിക്കൻ പൈതൃകം അവകാശപ്പെടാവുന്ന ബഹുഭൂരിപക്ഷം ജമൈക്കൻസിനും കായിക ക്ഷമത സൂചിക മറ്റു ദേശക്കാരെ അപേക്ഷിച്ച് വളരെ ഉയർന്നതാണ് ,സംഗീതത്തെ സ്നേഹിച്ച അവർ ഹൃദയതാളം പോലും സംഗീതമാക്കി നൃത്തം ചവിട്ടി.ജനിച്ച ഭൂമിയിൽ ചവിട്ടിയരക്കപെട്ടവനും ആട്ടിയിറക്കപ്പെട്ടവനും തലമുറകൾക്കിപ്പുറം രക്‌തം ചീന്താതെ പ്രതികാരം ചെയ്യാൻ കായികം അല്ലാതെ എന്തുണ്ട് ?