മരണ ഗ്രൂപ്പിൽ ബാഴ്സയുടെ സാദ്ധ്യതകൾ എങ്ങനെ ??
ഏതൊരു വർഷത്തെയും പോലെ ചാമ്പ്യൻസ് ലീഗിലേക്ക് കണ്ണും നട്ടാണ് ഇത്തവണയും ക്യാമ്പ് നൗ ഉണരുന്നത്… കഴിഞ്ഞ രണ്ടു വർഷത്തിൽ ഉണ്ടായ അപ്രതീക്ഷിതവും അത്യന്തം വേദനാജനകവുമായ പതനത്തിനു ആകെയുള്ള പരിഹാരം അത് ചാമ്പ്യൻസ് ലീഗ് ട്രോഫി മാത്രമാണെന്നുള്ള ബോധം ഓരോ കാറ്റലോണിയക്കാരനുമുണ്ട്…കഴിഞ്ഞ സീസണിൽ അത്ലറ്റികോയുടെ ആക്രമണം നയിച്ച ഗ്രീസ്മാൻ, മിഡ്ഫീൽഡിലെ പുത്തൻ താരോദയം ഡിജോങ് തുടങ്ങിയവരെ ടീമിലെത്തിച്ചു അതിനുള്ള സൂചനകൾ ബാർസ നല്കിയതുമാണ്… ബ്രസീലിയൻ സൂപ്പർ താരം നെയ്മർ കൂടി ക്യാമ്പ് നൗവിലേക്ക് തിരിച്ചു വന്നാൽ പിന്നെ ബാഴ്സയുടെ അറ്റാക്കിങ് നിര സ്വപ്നതുല്യമാണ്..
നിലവിൽ പരിക്കിന്റെ പിടിയിലാണെങ്കിലും ഇതിഹാസ താരം മെസ്സി, സുവാരസ്, ടെമ്പേലെ തുടങ്ങിയവർ ചാമ്പ്യൻസ് ലീഗ് തുടങ്ങുന്നതിനു മുമ്പേ പരിക്ക് മാറി തിരിച്ചു വന്നേക്കും…
ക്യാമ്പ് നൗവിൽ അജയ്യരാവുകയും എവേ മാച്ചുകളിൽ പലപ്പോഴും ദുരന്തം ആവുകയും ചെയ്യാറുള്ള ബാഴ്സക്ക് ഈ സീസണിലെങ്കിലും ആ ദുഷ്പേര് ഒന്ന് മാറ്റിയെടുക്കേണ്ടതുണ്ട്.
ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ മികച്ച പോരാട്ടം നടക്കുമെന്ന് കണക്കാക്കപ്പെടുന്ന ഗ്രൂപ്പ് f ലാണ് ബാർസ. ഇറ്റാലിയൻ കരുത്തരായ ഇന്ററിനെയും ജർമൻ കരുത്തരായ ബൊറൂസിയ ഡോർട്മുണ്ടിനെയും കുഞ്ഞന്മാരായ സ്ലാവിയ യെയുമാണ് നേരിടേണ്ടത്..
ദുർബലരായ പരാഗിനെ മാറ്റി നിർത്തിയാൽ മികച്ച മത്സരമായിരിക്കും ഗ്രൂപ്പ് f ഫുട്ബാൾ ആരാധകർക്ക് സമ്മാനിക്കുക..
കഴിഞ്ഞ സീസണിൽ ബാഴ്സയോട് ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയ ടീം തന്നെയാണ് ഇന്റർ.. അന്ന് ഇന്ററിനെ വ്യക്തമായ ആധിപത്യത്തിൽ തോൽപ്പിക്കാൻ ബാഴ്സലോണയ്ക്ക് കഴിഞ്ഞിരുന്നു.. എന്നാൽ കഴിഞ്ഞ തവണത്തേതു പോലെ ഇപ്രാവശ്യം ബാഴ്സക്ക് കാര്യങ്ങൾ എളുപ്പമായിക്കൊള്ളണമെന്നില്ല…
പരിശീലകനായി കൊണ്ടേ യുടെ വരവ്, മാഞ്ചെസ്റ്റെർ യുണൈറ്റഡിൽ നിന്നും സൂപ്പർ സ്ട്രൈക്കർ ലുകാകുവിനെ സ്വന്തമാക്കിയ ഇന്റർ ലോണിന് സാഞ്ചെസിനെ കൂടി ടീമിനൊപ്പം ചേർത്തത് അവരുടെ അറ്റാക്കിങ്ങിനു മൂർച്ച കൂട്ടുന്നു… മിഡ്ഫീൽഡിൽ എന്നത്തേയും പോലെ ക്രീയേറ്റീവിറ്റി ഉള്ള കളിക്കാരുടെ അഭാവം ഇന്ററിനു ഇപ്പോളും പിന്നോട്ടടിപ്പിക്കുന്നതാണ്..
ജർമൻ വമ്പന്മാർ ബൊറൂസിയ യാണ് മറ്റൊരു എതിരാളികൾ..സമീപകാലത്തു നിറം കെട്ടുപോയ മഞ്ഞ കുപ്പായക്കാർ ഇപ്പോൾ ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്.. സൂപ്പർ താരം മാർക്കോ റൂസിന്റെ തിരിച്ചു വരവ്, സ്പാനിഷ് താരം ആൾകേസറിന്റെ ഗോളടി മികവ്… ഇംഗ്ലീഷ് സെൻസേഷൻ സാഞ്ചോയുടെ പ്രതിഭ… ഡിഫെൻസിലെ വിശ്വസ്തൻ ഹമ്മൽസിന്റെ തിരിച്ചു വരവ്, മൊറോക്കോയുടെ ഹാകിമി പ്രകടിപ്പിക്കുന്ന പോരാട്ട വീര്യം… മിഡിൽ വിട്സൽ പുലർത്തുന്ന സ്ഥിരത തുടങ്ങിയ ഘടകങ്ങൾ ഡോർട്മുണ്ടിന് നൽകുന്നത് ഏതൊരു വമ്പനോടും പോരടിച്ചു നിൽക്കാനുള്ള ആത്മ ധൈര്യമാണ്… എതിരാളികളെ പേടിപ്പിക്കാനുള്ള തീപ്പൊരികളും…. പൊതുവെ വമ്പൻ ടീമുകളോട് കളിക്കുമ്പോഴുണ്ടാകുന്ന നിർഭാഗ്യങ്ങൾ ഇപ്പോഴും അവരുടെ തലവേദനകളിൽ ഒന്നാണ്..
ഗ്രൂപ്പ് ചാമ്പ്യൻസ് ആകണമെങ്കിൽ ബാഴ്സലോണയ്ക്ക് മികച്ച പ്രകടനം തന്നെ നടത്തേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല . സൂപ്പർ താരം മെസ്സി ഉൾപ്പെടുന്ന മുന്നേറ്റ നിര പതിവ് ഫോമിലേക്ക് ഉയരുകയും, മിഡ്ഫീൽഡിൽ ഒരു പിടി മികച്ച താരങ്ങളുടെ സാനിധ്യവും എതിരാളികൾക്ക് മേൽ ബാഴ്സക്ക് വ്യക്തമായ ആധിപത്യം നൽകുന്ന ഘടകങ്ങളാണ്.
അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഗ്രൂപ്പ് f ചാമ്പ്യന്മാരായി ബാഴ്സലോണ അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കും…. പിന്നെ ഫുട്ബോൾ ആണ് എന്തും സംഭവിച്ചേക്കാം..
മെസ്സിക്കും സംഘത്തിനും അതിനു കഴിയട്ടെ എന്നാശംസിക്കുന്നു….
✍Nufail king leo






































