Foot Ball Top News

മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റഡ് താരം അ​ല​ക്‌​സി​സ് സാ​ഞ്ച​സ് ഇ​ന്‍റ​ർ‌ മി​ലാ​നിലേക്ക്

August 30, 2019

author:

മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റഡ് താരം അ​ല​ക്‌​സി​സ് സാ​ഞ്ച​സ് ഇ​ന്‍റ​ർ‌ മി​ലാ​നിലേക്ക്

മാ​ഞ്ച​സ്റ്റ​ര്‍: മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് താരം അ​ല​ക്‌​സി​സ് സാ​ഞ്ച​സ് വായ്‌പ്പാ അടിസ്ഥാനത്തിൽ ഇ​ന്‍റ​ർ‌ മി​ലാ​നി​ലേക്ക് ചേക്കേറി. 2020 ജൂ​ൺ 30 വ​രെ അ​ന്‍റോ​ണി​യോ കോ​ണ്ട​യു​ടെ ട്രൈനിങ്ങിൽ ചി​ലി​യ​ൻ താ​രം പരിശീലനം തേടും. യു​ണൈ​റ്റ​ഡി​ന്‍റെ റൊ​മേ​ലു ലൂ​ക്കാ​ക്കു​വും നേ​ര​ത്തെ ഇ​ന്‍റ​റി​ന്‍റെ ഭാ​ഗ​മാ​യി​ കളിച്ചിരുന്ന താരങ്ങളാണ്.

2018ല്‍ ​ആ​ഴ്‌​സ​ണ​ലി​ല്‍​ നി​ന്നാ​ണ് 30 കാരനായ താരം മാഞ്ചസ്റ്റർ യു​ണൈ​റ്റ​ഡി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ ക്ല​ബ്ബി​നൊ​പ്പം മി​ക​ച്ച പ്ര​ക​ട​നം കാഴ്ചവയ്ക്കാനാവാതിരുന്ന താരം മിലാനിലേക്ക് പോകുന്നത്. യു​ണൈ​റ്റ​ഡി​നൊ​പ്പം 32 പ്രീ​മി​യ​ര്‍ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ല്‍ വെ​റും മൂ​ന്നു ഗോ​ളേ നേ​ടാ​നാ​യു​ള്ളൂ. ചിലിയൻ ഫുട്ബാൾ കളിക്കാരനായ സാഞ്ചസ് ചിലി ദേശീയ ഫുട്ബോൾ ടീം, ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകൾക്കായാണു കളിക്കുന്നത്.

കൊബ്രളോവ എന്ന ടീമിനു വേണ്ടിയാണു ആദ്യമായി താരം ബൂട്ടണിയുന്നത്. 2006 ൽ ഇറ്റലിയിലെ യുദ്നീസ് കാൽഷിയോ എന്ന ടീം സാഞ്ചസിനെ സ്വന്തമാക്കിയെങ്കിലും ഒാരോ വർഷം കോളോ-കോളോ, റിവർ പ്ലേറ്റ് ഏന്നീ ടീമുകളിൽ വായ്പ അടിസ്ഥാനത്തിൽ കളിപ്പിച്ചു. ശേഷം യുദ്നീസ് ടീമിൽ സിരീ എ കളിച്ച സാഞ്ചസ് 2011 ൽ 25 ദശലക്ഷം പൗണ്ടിനു ബാർസലോണ ടീമിലെത്തി. 2006 മുതൽ ദേശീയ ടീമിൽ കളിക്കാൻ തുടങ്ങിയ സാഞ്ചസ് 89 കളികളിൽ നിന്നായി 31 ഗോളുകൾ നേടി,ക്ലാഡിയോ ബ്രാവോയ്ക്ക് ശേഷം ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതൽ കളിച്ച താരം ടീമിനു വേണ്ടിയുള്ള ഗോൾ നേട്ടത്തിൽ മൂന്നാം സ്ഥാനത്താണ്.

Leave a comment