കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീ സീസൺ മത്സരങ്ങൾ യുഎഇയിൽ സെപ്റ്റംബര്‍ നാലിന്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസൺ ഒക്ടോബർ 20 ന് തുടക്കം കുറിക്കുകയാണ്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആണ് ആദ്യ കിക്കോഫ് അരങ്ങേറുക. പുതിയ സീസണ് മുൻപേ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരങ്ങൾ യുഎഇയിൽ സെപ്റ്റംബർ 4ന് നടക്കും.
സെപ്റ്റംബർ നാലിന് ഡിബ്ബ ക്ലബ് അൽ ഫുജൈറയ്ക്ക് എതിരെയാണ് ആദ്യ മത്സരത്തിന് മഞ്ഞപ്പട ഇറങ്ങുക . അജ്മാൻ സ്പോർട്സ് ക്ലബ്, എമിറേറ്റ്സ് ക്ലബ്, അൽ നാസർ ക്ലബ് എന്നിവരാണ് മറ്റ് എതിരാളികൾ. കരുത്താർജിച്ചാണ് ഓരോ താരങ്ങളും കളത്തിലേക്ക് ഇറങ്ങുന്നത്. മിച്ചി സ്പോർട്സ് ഹാളുമായി സഹകരിച്ചാകും കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ.






































