പ്രൊ കബഡി ലീഗ്: തമിഴ് തലൈവാസിനെതിരെ ബംഗാൾ വാരിയേഴ്സിന് വിജയം
പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കെ പ്രപഞ്ചൻ, മനീന്ദർ സിംഗ് എന്നിവരുടെ തകർപ്പൻ പ്രകടനത്തിൽ ബംഗാൾ വാരിയേഴ്സ് 35-26 എന്ന സ്കോറിന് തമിഴ് തലൈവാസിനെ തോൽപ്പിച്ചു. ദില്ലിയിലെ ത്യാഗരാജ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന മൽസരത്തിൽ ബംഗാൾ തങ്ങളുടെ ആറാം ജയം സ്വന്തമാക്കി. ജയത്തോടെ ബംഗാൾ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്തി.ബംഗാളിന്റെ കെ. പ്രപഞ്ചനും, തമിഴ് തലൈവാസിൻറെ അജയ് താക്കൂറും ഇന്നലെ സൂപ്പർ 10 നേടി.
താക്കൂറിന്റെ മികച്ച പ്രകടനത്തിൽ തമിഴ് തലൈവാസ് ആദ്യം തന്നെ പോയിന്റ് നേടി ലീഡ് നേടി. എന്നാൽ ഏഴാം മിനിറ്റിൽ പ്രപഞ്ചൻ നേടിയ രണ്ട് പോയിന്റിലൂടെ പോയിന്റുകൾ സമനിലയിൽ എത്തി. മഞ്ജിത് ചില്ലാർ, രൺ സിംഗ്, പ്രപഞ്ചൻ എന്നിവരുടെ മികവിൽ ബംഗാൾ തമിഴ് തലൈവാസിനെ ഓൾഔട്ടാക്കി. ഇതോടെ ബംഗാൾ 11-7 എന്ന സ്‌കോറിൽ ലീഡ് നേടി. അതിനുശേഷവും പ്രപഞ്ചൻ തൻറെ പോയിന്റ് വേട്ട തുടർന്നുകൊണ്ടിരുന്നു. എന്നാൽ തമിഴ് തലൈവാസ് പതുക്കെ പോയിന്റുകൾ നേടി ലീഡിൻറെ വ്യത്യാസം കുറച്ചുകൊണ്ടിരുന്നു. ഒന്നാം പകുതി അവസാനിച്ചപ്പോൾ 14-15 എന്ന സ്‌കോറിൽ ബംഗാൾ ലീഡ് നേടി. രണ്ടാം പകുതിയിൽ തമിഴ് തലൈവാസ് നല്ല രീതിയിൽ കളിച്ചെങ്കിലും ബംഗാൾ ഡിഫൻസ് അതിനെ ഏലാം നല്ല രീതിയിൽ നേരിട്ടു. രണ്ടാം പകുതിയിലും തമിഴ് തലൈവാസിനെ ബംഗാൾ ഓൾഔട്ടാക്കി. പിന്നീട് മത്സരം പതുക്കെ ആണ് നീജിയത്. രണ്ട് ടീമുകളും നാലാൾ രീതിയിൽ ഡിഫൻസുകൾ ഉപയോഗിച്ചു. ഇതിനിടയിൽ തമിഴ് തലൈവാസ് താരം അജയ് താക്കൂർ സൂപ്പർ 10 നേടുകയും ചെയ്തു. എന്നാൽ രണ്ട് ഓൾഔട്ടുകൾ കാരണം തമിഴ് തലൈവാസ് 9 പോയിന്റ് വ്യത്യാസത്തിൽ മൽസരം തോറ്റു.






































