Cricket Top News

സൂപ്പർ ഹീറോകൾ ഇല്ലാതെ എന്ത് കളി? ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി 20 പരമ്പര സെപ്റ്റംബർ 15ന് തുടങ്ങും

August 30, 2019

author:

സൂപ്പർ ഹീറോകൾ ഇല്ലാതെ എന്ത് കളി? ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി 20 പരമ്പര സെപ്റ്റംബർ 15ന് തുടങ്ങും

ഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്‍റി 20 പരമ്പര അടുത്ത മാസം 15 ആരംഭിക്കും. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിങ് ധോണിയെ ഒഴിവാക്കിയാണ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ടി20 പരമ്പരയില്‍ നിന്നും താരം സ്വയം പിന്‍മാറി എന്നാണ് വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ജഴ്‌സിയില്‍ ഇതിഹാസ താരം എംഎസ് ധോണിയെ ഇനിയൊരിക്കലും കാണാന്‍ കഴിയില്ലയെന്ന ആശങ്കയിലാണ് ഇഇഇ വാർത്ത പുറത്ത് വന്നതിൽ പിന്നെ ആരാധകര്‍.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി നായകനായെത്തുന്ന ഈ പരമ്പരയിൽ റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി ഉണ്ടാകും. ഭുവനേശ്വർ കുമാറിനും, ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചതിനാൽ ഹർദിക് പാണ്ഡ്യ ടീമിൽ എത്തി. നവദീപ് സെയ്നി, ദീപക് ചഹാർ, ഖലീൽ അഹമ്മദ് എന്നിവർ ടീമിലെ പേസർമാരായിരിക്കും. സെപ്റ്റംബർ 15ന് ആണ് പരമ്പര തുടങ്ങുന്നത്.

Leave a comment