ശ്രീലങ്കൻ താരം അജന്ത മെൻഡിസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു
ശ്രീലങ്കയുടെ നിഗൂഢ സ്പിന്നർ അജന്ത മെൻഡിസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. മൈതാനത്ത് കാരം ബോൾ കൊണ്ട് ബാറ്സ്മാന്മാരെ വട്ടം കറക്കിയ താരമാണ് മെൻഡിസ്. അസാധാരണമായ ബൗളിംഗ് കാരണം “മിസ്റ്ററി സ്പിന്നർ” എന്നറിയപ്പെടുന്ന അദ്ദേഹം ലോകത്തെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും അദ്ദേഹം വിരമിച്ചു. അദ്ദേഹത്തിൻറെ ബൗളിങ് രീതി ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.

2008 ൽ പോർട്ട് ഓഫ് സ്പെയിനിൽ വെസ്റ്റ് ഇൻഡീസിനെതിരെ മെൻഡിസ് അരങ്ങേറ്റം കുറിക്കുകയും 39 ന് 3 വിക്കറ്റ് നേടുകയും ചെയ്തു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിച്ചു. 19 മത്സരങ്ങളുമായി ഏകദിനത്തിൽ 50 വിക്കറ്റ് നേടി ഏറ്റവും വേഗമേറിയ റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി.
2008 ജൂലൈ 23 ന് കൊളംബോയിൽ വെച്ച് ഇന്ത്യയ്‌ക്കെതിരായായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ടെസ്റ്റ് മത്സരം, 8 വിക്കറ്റ് ആണ് അദ്ദേഹം അന്ന് നേടിയത്, അതുവഴി ടെസ്റ്റ് അരങ്ങേറ്റത്തിൽ എട്ട് വിക്കറ്റ് നേടിയ ആദ്യ ശ്രീലങ്കൻ ബ ബൗളറായി. 2008 സെപ്റ്റംബറിൽ ദുബായിൽ നടന്ന ഐസിസി അവാർഡ് ദാന ചടങ്ങിൽ മെൻഡിസ് എമർജിംഗ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടി. 19 ടെസ്‌റ്റില്‍ 70 വിക്കറ്റും, 87 ഏകദിനങ്ങളില്‍ 152 ഉം, 66 ടി20യിൽ നിന്ന് 66 വിക്കറ്റും മെൻഡിസ് നേടി.അവസാന രാജ്യാന്തര മത്സരം കളിച്ചത് 2015ൽ ആണ്.
2017 ഫെബ്രുവരി വരെ, ഒരു ട്വന്റി -20 ഇന്റർനാഷണലിൽ ആറ് വിക്കറ്റുകൾ നേടിയ ഒരേയൊരു ബൗളർ, രണ്ട് തവണ ഈ നേട്ടം കൈവരിച്ചു, 2012 സെപ്റ്റംബർ 18 ന് സിംബാബ്‌വെയ്ക്കെതിരായ ശ്രീലങ്കയ്ക്ക് വേണ്ടി 8 റൺസിന് 6 വിക്കറ്റ് വീഴ്ത്തിയ ലോക റെക്കോർഡ് നേടി. 2012 ഒക്ടോബർ 26 ന് അജന്ത മെൻഡിസിന് ശ്രീലങ്കയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ബന്തു ലഭിച്ചു.






































