Cricket Top News

ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ എക്ക് തകർപ്പൻ ജയം

August 29, 2019

author:

ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ എക്ക് തകർപ്പൻ ജയം

തിരുവനന്തപുരം: ഇന്ത്യ എ, ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയിലെ ആദ്യ ഏകദിന മൽസരത്തിൽ ഇന്ത്യക്ക് ജയം. 69 റൺസിനാണ് ഇന്ത്യഎ വിജയിച്ചത്. ഔട്ട്ഫീൽഡ് നനഞ്ഞതിനാൽ 47 ഓവറാക്കി ചുരുക്കിയാണ് മൽസരം ആരംഭിച്ചത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്‌ചിത ഓവറിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ട്ടത്തിൽ 327 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 258 റൺസിന് ഓൾഔട്ടായി. ഇന്ത്യക് വേണ്ടി ചാഹൽ അഞ്ച് വിക്കറ്റ് നേടി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നല്ല രീതിയിൽ തന്നെ ബാറ്റിംഗ് ആരംഭിച്ചു. എന്നാൽ വലിയ ഇന്നിങ്‌സ് നടത്താൻ ആദ്യ ബാറ്സ്മാന്മാർക്ക് കഴിഞ്ഞില്ല. 206/6 എന്ന നിലയിൽ ഇന്ത്യ പരുങ്ങിയപ്പോൾ ശിവം ദുബെയും(79),അക്സർ പട്ടേലും(60) മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 121 റൺസാണ് അടിച്ചുകൂട്ടിയത്. ഇവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ 327ൽ എത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഹെൻഡ്രിക് രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നല്ല തുടക്കമാണ് ലഭിച്ചത്. എന്നാൽ ആദ്യം ലഭിച്ച ആ തുടക്കം പിന്നീട് അവർക്ക് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. ദക്ഷിണാഫ്രിക്കൻ താരം ഹെൻഡ്രിക് സെഞ്ചുറി നേടി. ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത് സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലാണ്. 47 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് ആണ് താരം നേടിയത്. ഓഗസ്റ്റ് 31ന് ആണ് രണ്ടാം ഏകദിനം.

Leave a comment