ഡ്യൂറന്റ് കപ്പ്; കേരളത്തിന് നേട്ടം സമ്മാനിച്ച നായകന്‍മാര്‍ കോഴിക്കോട് ഒരുമിച്ചു
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും പഴയ ഫുട്ബോൾ മത്സരങ്ങളിൽ ഒന്നായ ഡൂറന്റ് കപ്പ് മത്സരത്തിൽ കേരളത്തിന് കപ്പ് സമ്മാനിച്ച രണ്ടു നായകന്‍മാര്‍ കോഴിക്കോട് ഒന്നിച്ചെത്തി. കേരളക്കരയ്ക്ക് അഭിമാനമായി ആദ്യമായി കപ്പ് നേടിയ മലയാളി താരം ഐ എം വിജയനും ഇത്തവണത്തെ കപ്പിൽ മുത്തമിട്ട വിദേശ താരം മാര്‍ക്കസ് ജോസഫുമാണ് കണ്ടുമുട്ടിയത്.
ജോസഫ് കേരളത്തിന് നൽകിയ വലിയ നേട്ടത്തില്‍ നേരിട്ട് അഭിനന്ദനമറിയിക്കാനാണ് ഐ എം വിജയന്‍ എത്തിയത്. ഗോകുലം കേരള എഫ് സിക്ക് ആടുത്ത തവണ ഐ ലീഗ് നേടാന്‍ ആകട്ടെ എന്ന് വിജയന്‍ എ അവസരത്തിൽ ആശംസിച്ചു.
ഐ എം വിജയനെകുറിച്ച് ഒരുപാട് കേട്ടിരുന്നുവെങ്കിലും ആദ്യമായി താരത്തെ നേരിട്ട് കാണുന്നതിന്റെ സന്തോഷമായിരുന്നു ജോസഫിന്. ഫൈനൽ മത്സരത്തിൽ മോഹന്‍ ബഗാനെ 2-1ന് പരാജയപ്പെടുത്തിയാണ് ഗോകുലം കേരള എഫ് സി കിരീടം സ്വന്തമാക്കിയത്.






































