അഷിഖ് കുരുണിയന്‍ ഇനി ബെംഗളൂരു എഫ്‌സിയില്‍
ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസൺ ആരംഭിക്കുന്നതിന് മുൻപ് താരങ്ങൾ കൂടുമാറുവാൻ തുടങ്ങി. വിനീതിനും റാഫിക്കും പിന്നാലെ എഫ്‌സി പുണെ സിറ്റിയുടെ മലയാളി താരമായ അഷിഖ് കുരുണിയനനും കൂടുമാറിയിരിക്കുകയാണ്. ആഷിഖ് പുണെ സിറ്റിയിൽ നിന്നും ബെംഗളൂരു എഫ്‌സിയില്‍ ചേർന്ന്.താരം തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്. ഇരുപത്തിരണ്ടുകാരനായ ആഷിഖ് 70 ലക്ഷം രൂപയ്‌ക്കാണ് ബെംഗളൂരു എഫ് സിയിൽ എത്തിയത്.
സീസൺ ആരംഭിക്കും മുൻപ് ആഷിഖ് ബെംഗളൂരുവിനൊപ്പം പരിശീലനം ആരംഭിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാൽ എല്ലാ അഭ്യൂഹങ്ങൾക്കും ഇതോടെ അവസാനമായിരിക്കുകയാണ്.
പുണെ സിറ്റിയുടെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്ന ആഷിഖ് സ്‌പാനിഷ് ക്ലബ് വിയ്യാറയലിന്‍റെ സി ടീമിനൊപ്പം കളിച്ചിട്ടുണ്ട്.