യുഎസ് ഓപ്പണ്‍ ടെന്നീസിൽ റാഫേൽ നദാൽ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു
ന്യൂയോര്‍ക്ക്: യു എസ് ഓപ്പൺ ടെന്നിസിൽ ഇന്ന് നടന്ന മത്സരത്തിൽ സ്പാനിഷ് താരം റാഫേൽ നദാൽ ഓസ്‌ട്രേലിയൻ താരം മില്‍മാനെ തോൽപ്പിച്ചു. നേരിട്ടുള്ള സെറ്റുകൾക്കാണ് നദാൽ വിജയം സ്വാന്തമാക്കിയത്. അനായാസ ജയമാണ് നദാൽ നേടിയത്. മത്സരത്തിൽ ആധിപത്യം നിലനിർത്തിയ താരം ഒരു സമയത്ത് പോലും പുറകോട്ട് പോയില്ല. രണ്ട് മണിക്കൂറിലേറെ നീണ്ട് നിന്ന മത്സരത്തിൽ 6-3, 6-2, 6-2 എന്ന സ്കോറിനാണ് നദാൽ വിജയിച്ചത്.
രണ്ടാം റൗണ്ടിൽ പ്രവേശിച്ച നദാലിന്റെ രണ്ടാം മൽസരം നാളെ ഓസീസ് താരം തനാസി കൊക്കിനാക്കിസുമായി നടക്കും. ഇന്ന് ജയിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ടെന്ന് മത്സര ശേഷം നദാൽ പറഞ്ഞു. നിലവിൽ ലോക രണ്ടാം നമ്പർ താരമാണ് നദാൽ. ചെറുത്ത് നിൽകാൻ മിൽമാൻ ശ്രമിച്ചെങ്കിലും നദാലിൻറെ പ്രകടനത്തിന് മുന്നിൽ മില്മണ് തളർന്നു പോവുകയായിരുന്നു.