ഡൊണാൾഡ് ബ്രാഡ്മാൻ – ഈ അളവുകോൽ ഇന്നും ഭേദിക്കപ്പെടാതെ ഭദ്രമായി ഇരിക്കുന്നു
കണക്കുകളുടെയും, സാങ്കേതികതയുടെയും, സൗന്ദര്യത്തിന്റെയും അടിസ്ഥാനത്തിൽ മഹാനായ ഡൊണാൾഡ് ബ്രാഡ്മാന്റെ അടുത്തുപോലും നില്ക്കാൻ ആരും എല്ലാന്നെന്താണ് സത്യം.
ബ്രാഡ്മാനാണ് ക്രിക്കറ്റ് ലോകത്തിന്റെ ബെഞ്ച് മാർക്ക്, എല്ലാ മഹാന്മാരായ ബാറ്റസ്മാരെയും താരതമ്മ്യം ചെയ്യുന്നത് ക്രിക്കറ്റിലെ ഈ ഡോണുമായിട്ടാണ്. ബ്രാഡ്മാൻ ഒരു ഏകദിന പോലും കളിച്ചിട്ടില്ല എന്ന് വാദിക്കുന്നവർ വരെ വ്യക്തമായി അറിയേണ്ട ഒന്നാണ് അദ്ദേഹം ടെസ്റ്റ് പോലും ഏകദിന ക്രിക്കറ്റിന്റെ രീതിയിലാണ് കളിച്ചിരുന്നത് എന്നത്, സെഹ്വാഗിൻറെയും ഗിൽക്രിസ്റ്റിൻറെയും റീച്ചാർഡ്സന്റെയും സ്ട്രൈക്ക് റേറ്റ് ഒന്നും ഇല്ലങ്കിൽ കൂടെ ബ്രാഡ്മാൻ ശരിക്കും ഒരു ഉറ്റയാൾ പട്ടാളം ആയിരിന്നു, എടത്തടവ് ഇല്ലാതെ റൺസ് വരുന്ന ഒരു മെഷീൻ, തന്റെ മോശം ദിവസത്തിൽ പോലും ലോകനിലവാരം കാത്തു സൂക്ഷിക്കുന്ന മെഷീൻ.
ആഷസിൽ തന്റെ വരവ് അറിയിച്ചത് തന്നെ തന്റെ എതിരാളിയായിരുന്ന വാലി ഹാംമൗണ്ട് ന്റെ ഒരു സീരിയസിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡ് തന്റെ പേരിൽ ചേർത്തുകൊണ്ടായിരുന്നു. ആ റെക്കോർഡ് ഇപ്പോഴും ബ്രാഡ്മാന് സ്വന്തമാണ്. (5 ടെസ്റ്റുകളിൽ നിന്നായി 974 റൺസ്). ഇംഗ്ലീഷ് ടീം സാധരണ രീതിയിൽ നിന്നും വ്യതിചലിച്ചു ക്യാപ്റ്റൻ ഡൗഗ്ള്സ് ജാർഡിന് ബോഡിലൈൻ തന്ത്രം രൂപകൽപന ചെയ്തത് പോലും ബ്രാഡ്മാന്റെ സ്കോറിങ്ങിന് ഒരു തിരിച്ചടി കൊടുക്കാനായിരുന്നു. ഡൗഗ്ള്സ് ജാർഡിന് ബോഡിലൈൻ തന്ത്രം വരുബോൾ ഡോണിന് 24 വയസായിരുന്നു അതിനോടകം 19 ടെസ്റ്റുകളിൽ നിന്നും 2695 റൺസ് 112.30 ആവറേജിൽ 12 സെഞ്ചുറികളും ലോക റെക്കോർഡ് ആയ 334 റൺസ് എന്ന വ്യക്തിഗതസ്കോറും ഉൾപ്പെട്ടിരുന്നു. ബോഡിലൈൻ സീരിയസ് ഡോണിന്റെ മോശം സീരിയസ് ആയിരുന്നു എങ്കിലും 4 കളികളിൽ നിന്നും 56.75 ആവറേജിൽ 396 റൺസ് നേടാൻ കഴിഞ്ഞു, ഒരുതരത്തിൽ നോക്കിയാൽ സച്ചിൻ, ലാറ, ഗാവസ്കർ, പോണ്ടിങ് എന്നിവരുടെ കരിയർ ആവറേജിനെക്കാൾ കൂടുതൽ,
80 ത് ഇന്നിംഗിസുകളിൽ നിന്നും 12 ഇരട്ട സെഞ്ചുറികൾ അതുകൂടാതെ 150 കൂടുതൽ എടുത്ത 7 ഇന്നിംഗിസുകൾ പിന്നെ ഐതിഹാസിമായ ആവറേജ് ആയ 99.94 ഇവയെല്ലാം ക്രിക്കറ്റ് ലോകം മുഴുവൻ അറിയപ്പെടുന്ന കണക്കുകളിൽ ഒന്നാണ്. ബ്രാഡ്മാൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ മാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ച കായികതാരങ്ങായ മുഹമ്മദ് അലി, ബാബ രൂത്ത് ജുവാൻ മാനുൽ ഫാൻജിയോ, പെലെ എന്നിവർക്കൊപ്പം ടൈം മാഗസിൻ റേറ്റ് ചെയ്ത ഒരാൾ കൂടിയായിരുന്നു.
ഒരു ക്രിക്കറ്റ് ഐക്കൺ അല്ലെങ്കിൽ ക്രിക്കറ്റ് ഹീറോ എന്നതിനേക്കാൾ വലുതായിരുന്നു സർ ഡൊണാൾഡ് ബ്രാഡ്മാൻ !!!! കളിച്ച കളികളിലൂടെ അദ്ദേഹം സൃഷ്ടിച്ച കണക്കുകൾക്കു ഒപ്പം നിൽക്കാനോ അതിനെ മറികടക്കാനോ ഒരു കളിക്കാരനും ഇക്കാലമത്രയും കഴിഞ്ഞല്ല എന്നതും ഏതൊരു കാലത്തെയും കളിക്കാരന്റെ സ്വപ്നമായി ഈ കണക്കുകൾ നിലനിൽക്കുന്നതും ബ്രാഡ്മാന്റെ മികവിന്റെ ഉത്തമ ഉദാഹരമാണ്.
ക്രിക്കറ്റിലെ മാത്രമല്ല കായിക രംഗത്തെ തന്നെ മനുഷ്യനേട്ടങ്ങളുടെ ഏറ്റവും ഉജ്വലമായ ഉദാഹരണമാണ് സാർ ഡൊണാൾഡ് ബ്രാഡ്മാൻറെ 52 ടെസ്റ്റുകളിൽ നിന്നുള്ള 6996 റൺസും 99.94,ആവെറേജും
ഫസ്റ്റ് ക്ലാസ് റൺസ് – 28,067 സെഞ്ച്വറികൽ – 117 ആവറേജ് – 95.14