ഇന്ത്യക്കെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള 13 അംഗ വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യ വിൻഡീസ് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിനുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് ആദ്യ മൽസരത്തിൽ നിന്ന് മാറി നിന്ന കീമോ പോൾ രണ്ടാം മത്സരത്തിൽ കളിക്കുന്നുണ്ട്. കീമോ പോളിന് പകരം പേസര്‍ മിഗ്വെല്‍ കമ്മിന്‍സ് ആണ് ആദ്യ മത്സരത്തിൽ കളിച്ചത്.
ഓഗസ്റ്റ് 30 ആണ് രണ്ടാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. കീമോ പോൾ എത്തിയതിനാൽ മിഗ്വെല്‍ കമ്മിന്‍സിനെ ടീമിൽ നിന്ന് മാറ്റി. ആദ്യ മത്സരത്തിൽ കമ്മിൻസിന് വിക്കറ്റ് ഒന്നും ലഭിച്ചിരുന്നില്ല. ആദ്യ മത്സരത്തിൽ ഇന്ത്യ വിൻഡീസിനെ 318 റൺസിന് തോൽപ്പിച്ചിരുന്നു. ഇരു ടീമുകളുടെയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ രണ്ടാം മത്സരമാണിത് . രണ്ടാം, അവസാന ടെസ്റ്റിൽ സമനില വഴിയോ ജയം വഴിയോ വെസ്റ്റ് ഇൻഡീസിന് ആദ്യ പോയിന്റുകൾ നേടാനാകും വിൻഡീസ് ശ്രമിക്കുക. ആദ്യ മൽസരം വൻ മാർജിനിൽ ജയിച്ച ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതാണ്.
വിൻഡീസ് ടീം: ജേസൺ ഹോൾഡർ , ക്രെയ്ഗ് ബ്രൈത്വൈറ്റ്, ഡാരൻ ബ്രാവോ, ഷമർ ബ്രൂക്സ്, ജോൺ കാമ്പ്‌ബെൽ, റോസ്റ്റൺ ചേസ്, രഖീം കോൺവാൾ, ജഹ്മർ ഹാമിൽട്ടൺ, ഷാനൻ ഗബ്രിയേൽ, ഷിമ്രോൺ ഹെറ്റ്മിയർ, ഷായ് ഹോപ്പ്, കീമോ പോൾ, കെമർ റോച്ച്.






































