യെ ദിൽ മാംഗേ മോർ
യെ ദിൽ മാംഗേ മോർ വെറുമൊരു പരസ്യ വാചകമായിരുന്നില്ല അതൊരു ജനതയുടെ അവർ ആരാധിക്കുന്ന ഇതിഹാസത്തിൻറെ വാക്കുകളായിരുന്നു ,സച്ചിൻ ഒരു വികാരമായിരുന്നു തൊണ്ണൂറുകളിലെ അവസാനത്തിലും രണ്ടായിരത്തിൻറെ തുടക്കത്തിലും ക്രിക്കറ്റിനെ ആരാധിക്കുന്ന ഓരോ ഇന്ത്യക്കാരനും മനസ്സിൽ പ്രാർത്ഥിച്ചത് ബാറ്റിംഗിനിറങ്ങുന്ന 11 പേരും സച്ചിനാകണേ എന്നാണ് .കൃഷി മടുത്ത് തുടങ്ങിയ പ്രബുദ്ധ മലയാളിയുടെപാടവും പറമ്പും ക്രിക്കറ്റിൻറെ പൂര പറമ്പായി .ചെൽസൺ റബ്ബർ പന്തുകൾ എല്ലാവരുടെയും തെറിക്കുന്ന കൂട്ടുകാരനായി .അവനെവിടെ എന്ന അച്ചൻറെ ചോദ്യത്തിന് അവൻ മടലടിക്കാൻ പോയെന്ന അമ്മയുടെ മറുപടി വന്നു .വിദ്യാലയങ്ങളിലെ ചെറിയ ഇടവേളകൾ ചെരുപ്പും ഓലമെഡലും ഓലപ്പന്തും ഐസ് ക്രീം ബോളും പേപ്പർചുരുട്ടിയും ഇന്നത്തെ 20 -20 യെ നാണിപ്പിക്കുന്ന ക്രിക്കറ്റിൻറെ ചെറുപൂരങ്ങൾ അരങ്ങേറി,ക്ലാസ് റൂമുകളിൽ കൈ ക്രിക്കറ്റ് അരങ്ങേറി
ഭാരത ഭൂതലം ക്രിക്കറ്റിനെ ഒരു മതമാക്കി സച്ചിൻ ദൈവവും സച്ചിനൊപ്പം അദ്ദേഹം മുന്നിൽ വച്ച ഉൽപ്പന്നങ്ങളേയും നമ്മൾ ചേർത്തുപിടിച്ചു .അത് കുടിച്ചാൽ അത് ധരിച്ചാൽ സച്ചിനെപ്പോലെ ആകുമെന്ന് കരുതിയ തൊണ്ണൂറുകളിലെ ബാല്യം.നമ്മുടെ സുഹൃത്തുക്കൾക്കൊപ്പം നമുക്കും അഭിമാനിക്കാം ആ ഇതിഹാസത്തിൻറെ പടയോട്ടത്തിന് സാക്ഷ്യം വഹിച്ച് ജനിച്ച് വളരാൻ കഴിഞ്ഞതിന് .ഇതിഹാസങ്ങൾ പുനർജനിക്കാറില്ല !!!