kabadi Top News

പ്രൊ കബഡി ലീഗിൽ ഹരിയാന സ്റ്റീലേഴ്‌സ് ബംഗാൾ വാരിയേഴ്‌സിനെ തോൽപ്പിച്ചു 

August 27, 2019

author:

പ്രൊ കബഡി ലീഗിൽ ഹരിയാന സ്റ്റീലേഴ്‌സ് ബംഗാൾ വാരിയേഴ്‌സിനെ തോൽപ്പിച്ചു 

തുടർച്ചയായി അഞ്ച് വിജയങ്ങൾ നേടി പ്രൊ കബഡിയിൽ മികച്ച പ്രകടനം നടത്തിയ ബംഗാൾ വാരിയേഴ്‌സിനെ ഹരിയാന സ്റ്റീലേഴ്‌സ് ഇന്നലെ നടന്ന മൽസരത്തിൽ തോൽപ്പിച്ചു. ദില്ലിയിലെ ത്യാഗരാജ് സ്പോർട്സ് കോംപ്ലക്സിൽ ഇന്നലെ നടന്ന മത്സരത്തിൽ 36-33 എന്ന സ്കോറിനാണ് ഹരിയാന സ്റ്റീലേഴ്‌സ് ബംഗാൾ വാരിയേഴ്‌സിനെ തോൽപ്പിച്ചത്. ജയത്തോടെ ഹരിയാന അഞ്ചാം സ്ഥത്തെത്തി.

ആദ്യ പോയിന്റ് നേടിയത് ബംഗാൾ ആയിരുന്നു. എന്നാൽ  നാലാം മിനിറ്റിൽ വിനയ് നടത്തിയ സൂപ്പർ റെയ്‌ഡിലൂടെ  ഹരിയാന സ്റ്റീലേഴ്സ് ലീഡ് നേടി. എന്നാൽ മത്സരത്തിൽ ആദ്യ ഓൾഔട്ട് നേടുകയും സ്‌കോർ 14-10 എന്ന നിലയിൽ ബംഗാൾ ലീഡ് നേടുകയും ചെയ്തു. എന്നാൽ ഓൾഔട്ടിന് ഷെഹ്സാൻ ഹരിയാന ഉണർന്ന് കളിക്കുകയും 18-17 എന്ന സ്‌കോറിൽ ആദ്യ പകുതി അവസാനിക്കുകയും ചെയ്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മികച്ച പ്രകടനം അണ്ഡത്തിയ ഹരിയാന ബംഗാളിനെ ഓൾഔട്ടാക്കി ലീഡ് നേടി. ഹരിയാന താരം വികാഷ് കണ്ടോളയുടെ സൂപ്പർ 10 നേട്ടത്തിലാണ് ഹരിയാന ലീഡ് നേടിയത്. പിന്നീട് ഈ ലീഡ് ഹരിയാന നിലനിർത്തുകയും വിജയം സ്വന്തമാക്കുകയും ചെയ്തു.  

 

Leave a comment