Cricket Top News

മൂന്ന് ഹോങ്‌കോങ് ക്രിക്കറ്റ് താരങ്ങൾക്ക് ഐസിസി വിലക്കേർപ്പെടുത്തി

August 27, 2019

author:

മൂന്ന് ഹോങ്‌കോങ് ക്രിക്കറ്റ് താരങ്ങൾക്ക് ഐസിസി വിലക്കേർപ്പെടുത്തി

ദുബായ്: ഹോങ്‌കോങ് ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ അഹമ്മദ്, നദീം അഹമ്മദ്, ഹസീബ് അംജദ് എന്നീ താരങ്ങൾക്കെതിരെ ഐസിസിയുടെ വിലക്ക്. സ്‌പോട്ട് ഫിക്‌സിങ് വിവാദത്തിന്റെ പേരിലാണ് ഐസിസിയുടെ കടുത്ത നടപടി. ഇര്‍ഫാന്‍ അഹമ്മദിനും, നദീം അഹമ്മദിനുമാണ് ആജീവനാന്ത വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഹസീബ് അംജദിന് അഞ്ച് വര്‍ഷത്തെ വിലക്കുമാണ് ഐസിസി നൽകിയത്.

മൂന്ന് താരങ്ങൾക്കെതിരെയുമുല്ല കുട്ടനാഗൽ ഐസിസി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സ്‌കോട്ട്‌ലന്‍ഡ്, കാനഡ എന്നിവര്‍ക്കെതിരായ മത്സരങ്ങളില്‍ മൂവരും സ്‌പോട്ട് ഫിക്‌സിങ് നടത്തിയെന്ന് ഐസിസി കണ്ടെത്തുകയായിരുന്നു.

Leave a comment