നന്ദി, ബെൻ സ്റ്റോക്‌സ് – ഇത്രയും ആവേശകരമായ ഒരു ഇന്നിംഗ്സ് സമ്മാനിച്ചതിന് !!
“പ്രായശ്ചിത്തം” എന്ന വാക്ക് ബെൻ സ്റ്റോക്സ് വെറുക്കുന്നുണ്ടാകും. എന്നാൽ ഈ പ്രകടനത്തിന് ശേഷം അദ്ദേഹത്തിന് ഒരിക്കലും ആ വാക്ക് വീണ്ടും കേൾക്കേണ്ടതില്ല, കാരണം സ്റ്റോക്സിനെ ഇനി അവിശ്വസനീയമായ ക്രിക്കറ്റ് വിജയങ്ങളിലൂടെ മാത്രമേ ഇനി അറിയപ്പെടൂ.
ആഷസിനെ സജീവമായി നിലനിർത്താൻ ബെൻ സ്റ്റോക്സ് ഈ വേനൽക്കാലത്തെ തന്റെ രണ്ടാമത്തെ എക്കാലത്തും ഓർമയിൽ നിൽക്കുന്ന പ്രകടനം ഹെഡിംഗ്‌ലിയിൽ പുറത്തെടുത്തു. അത് ഇംഗ്ലണ്ടിനെ അഭൂതപൂർവവും അചിന്തനീയവുമായ ഒരു വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.
സ്റ്റോക്സ് പുറത്താകാതെ 135 റൺസ് നേടി, 1981 ൽ സർ ഇയാൻ ബോതമിന്റെ പ്രകടനങ്ങളെ ഓർമയിൽ കൊണ്ടുവന്നു, ലോകകപ്പ് ഫൈനലിൽ മാച്ച് ജയിപ്പിച്ച അതെ വഴിയേ തന്നെ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ റെക്കോർഡ് സ്കോർ പിന്തുടരുന്നു (359).
ഒരു ചെറിയ പിഴവ് പോലും 2019 ആഷസ് സീരിയസിൽ ഓസ്ട്രേലിയെ 2-0 ന് എന്ന മുൻതൂക്കത്തിലേക്ക് നയിക്കുമായിരുന്ന അവസരത്തിൽ ഒരു ക്രിക്കറ്റ് മൈതാനം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും അവിശ്വസനീയമായ ധിക്കാരങ്ങളിലൊന്നിലുടെ ബെൻ സ്റ്റോക്സ്, ജാക്ക് ലീച്ച് സഖ്യം അവസാന വിക്കറ്റിൽ 76 റൺസിന്റെ തകർക്കനാകാത്ത കൂട്ടുകെട്ട് തീർത്തു.
ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇന്നിംഗ്‌സുകളിലൊന്നായി രേഖപ്പെടുത്താൻ പോകുന്ന ഇന്നിങ്സിൽ സ്റ്റോക്സ് എട്ട് സിക്‌സറുകളും 11 ഫോറുകളും അടിച്ചു. 17 ബോളുകൾ കളിച്ച ലീച് എടുത്ത ഒരു റണ്ണാണ് ഇംഗ്ലണ്ടിനെ സമനിലയിലെത്തിച്ചത്.
അവസാന അരമണിക്കൂറോളം കളി കാണാൻ ക്ഷമിച്ചിരുന്ന ആൾക്കാരാരും , ഒരുപക്ഷേ ഇത്രയും ഉന്മേഷഭരിതവും പ്രവചനാതീതമായതും മായാ ഒരു കളിക്കാണ് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് വിചാരിച്ചിട്ടുണ്ടാവില്ല. നിരന്തരം ആഞ്ഞടിച്ച സ്റ്റോക്സ് തനിക്കു വേണ്ടി കൈയടിച്ചവരെ നിരാശപെടുത്താതെ പ്രത്യേകം ശ്രദ്ധിച്ചു.
125 ഓവറുകൾ നേരിട്ട് ഇംഗ്ലണ്ട് നേടിയ ഇതിഹാസ വിജയം ഓസ്‌ട്രേലിയ്ക്ക് തട്ടിയെടുക്കാൻ രണ്ട് അവസരങ്ങളുണ്ടായിരുന്നുവെങ്കിലും അവ സ്റ്റോക്‌സിന്റെ കഥയിലെ അടിക്കുറിപ്പുകളായി അവശേഷിക്കുന്നു.
ഇംഗ്ലണ്ട് ഒരു റൺ പിന്നിലായിരുന്നപ്പോൾ, നഥാൻ ലിയോൺ പാറ്റ് കമ്മിൻസിൽ നിന്ന് ഒരു ത്രോ ഫലപ്രദമായി ഉപയോഗിക്കാതെ പോയത് ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാക്കി, അടുത്ത ഡെലിവറിയിൽ സ്റ്റോക്സ് ഒരു സ്ലോഗ് സ്വീപ്പ് ലക്ഷ്യമാക്കി ഫലവത്താകാതെ പോയി, അത് അമ്പയർ ജോയൽ വിൽസൺനു ഔട്ട് ആണെന്ന് തോന്നിയതുമില്ല. എന്നാൽ റിപ്ലയിൽ ഔട്ട് ആണെന്ന് തെളിഞ്ഞു പക്ഷേ റിവ്യൂ ഒന്നും കൈവശം ഇല്ലായിരുന്ന ഓസ്ട്രേലിയക്കു ഭാഗ്യപരീക്ഷണത്തിനു സാധിക്കാതെ പോയി.
മൂന്ന് പന്തുകൾക്ക് ശേഷം 11-ാം നമ്പർ ബാറ്റ്സ്മാനെ , കാലിൽ എറിഞ്ഞു കുടുക്കാനുള്ള കുമ്മിൻസിന്റെ ശ്രമത്തെ ലീച്ച് ടൈ യിലേക്ക് എത്തിക്കുകയും വിജയ റൺസ് എടുക്കുന്നതിനായി സ്റ്റോക്ക്സിന് വേദി ഒഴിഞ്ഞു കൊടുക്കുകയും ചെയ്തു.
125 .4 മത്തെ ബോളിൽ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വിജയം ആഘോഷിക്കാൻ കവറിലൂടെ കമ്മിൻസിനെ അതിർത്തി കടത്തിയ, സ്റ്റോക്സ് മാഞ്ചസ്റ്റർ മുതൽ മെൽബൺ വരെയുള്ള വഴിയെ പ്രതിധ്വനിക്കുന്ന ഒരു ഗർജ്ജനത്തിൽ തന്റെ ഗംഭീരമായ ഇന്നിംഗ്‌സും വിജയവും ആഘോഷിച്ചു.
വിശ്വസിക്കാൻ പ്രയാസമാണ്, ചിലപ്പോൾ അദ്ദേഹത്തെ നിങ്ങൾ ഇഷ്ടപെടുന്നുണ്ടാവില്ല പക്ഷെ ബെൻ സ്റ്റോക്സ് കളിച്ച ഈ ഇന്നിംഗ്സ് ആയേക്കാം നിങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്സ്.
ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും പരമാവധി സമ്മർദ്ദത്തിലൂടെ എങ്ങനെ വിജയിക്കാമെന്ന് ഇപ്പോൾ സ്റ്റോക്‌സിന് അറിയാം
നന്ദി, ബെൻ സ്റ്റോക്‌സ്!!
എഴുതിയത് വിമൽ താഴെത്തുവീട്ടിൽ.