Cricket Top News

ശ്രീലങ്ക ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് ഇന്നിങ്‌സ് ജയം

August 27, 2019

author:

ശ്രീലങ്ക ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് ഇന്നിങ്‌സ് ജയം

കൊളംബോ:ശ്രീലങ്ക ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം. രണ്ടാം ഇന്നിങ്സിൽ ശ്രീലങ്കയെ ന്യൂസിലൻഡ് ബൗളർമാർ എറിഞ്ഞിട്ട് വിജയം നേടുകയായിരുന്നു. 65 റൺസിനും, ഒരു ഇന്നിങ്സിനുമാണ് ന്യൂസിലൻഡ് വിജയം സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്സിൽ 187 റണ്‍സിന്റെ ലീഡ് ആണ് ന്യൂസിലൻഡ് നേടിയത്. രണ്ടാം ഇന്നിങ്‌സിൽ  ശ്രീലങ്ക 122 ഓൾഔട്ടായി. ആദ്യ മത്സരം ശ്രീലങ്ക ജയിച്ചിരുന്നു. ഇതോടെ രണ്ട് മൽസരങ്ങൾ ഉള്ള പരമ്പര സമനിലയിൽ അവസാനിച്ചു.

382/5 എന്ന നിലയിൽ അഞ്ചാം ദിവസം കളി ആരംഭിച്ച ന്യൂസിലൻഡ് 431/6 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 187 റൺസ് ലീഡ് നേടിയതിന് ശേഷമാണ് ഡിക്ലയർ ചെയ്തത്. ബി ജെ വാട്‌ലിംഗും സെഞ്ചുറി നേടി. മറുപടി ബാറ്റിങിനിറംഗിയ ശ്രീലങ്കയെ 70.2 ഓവറിൽ ഓൾഔട്ടാക്കി ന്യൂസിലൻഡ് വലിയ വിജയം സ്വന്തമാക്കി. ന്യൂസിലൻഡിന് വേണ്ടി ബോൾട്ട്, സൗത്തി, അജാസ് പട്ടേൽ സോമെര്‍വില്ലേ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.  രണ്ടാം ഇന്നിങ്സിൽ ശ്രീലങ്കയുടെ നിരോഷൻ ഡിക്ക്വെല്ല അർധശതകം നേടി. ബാക്കി ആർക്കും തിളങ്ങാൻ ആയില്ല. 

ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡ് താരങ്ങളായ  ടോം ലാമും,വാട്‍ലിങ്ങും സെഞ്ചുറി നേടിയിരുന്നു. 144/6 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് 244-ൽ അവസാനിച്ചു. 100 റൺസ് കൂടി എടുത്തപ്പോൾ ശ്രീലങ്കയ്ക്ക് ബാക്കി വിക്കറ്റുകൾ നഷ്ട്ടമായി. 109 റൺസ് നേടിയ ധനഞ്ജയ ഡി സില്‍വ, 65 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കരുണരത്നെയുടെയും മികവിലാണ് ശ്രീലങ്ക 244 റൺസ് നേടിയത്. ന്യൂസിലൻഡിന് വേണ്ടി ട്രെന്റ്‌ ബോള്‍ട്ട് നാലും, ടിം സൗത്തി മൂന്നും വിക്കറ്റ് നേടി. ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയുടെ ലാഹിരു തിരിമാനെ (രണ്ട്‌), എയ്‌ഞ്ചലോ മാത്യൂസ്‌ (രണ്ട്‌), തിസാര പെരേര (0), നിരോഷന്‍ ഡിക്‌വെല (0) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി.

Leave a comment