സീരി എ: ഇന്റര്‍ മിലാന് ആദ്യ മൽസരത്തിൽ തകർപ്പൻ ജയം
സീരി എയിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റര്‍ മിലാന് വമ്പൻ ജയം. ലെചെയെ ആണ് അവർ ആദ്യ മത്സരത്തിൽ തോൽപ്പിച്ചത്. മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ആദ്യം മുതൽ അക്രമിച്ച് കളിച്ച ഇന്റര്‍ മിലാന് 21ആം മിനിറ്റിൽ ആദ്യ ഗോൾ നേടി. ബ്രൊസോവിചിന്റെ വകയായിരുന്നു ആദ്യ ഗോൾ. മൂന്ന് മിനിറ്റ് കഴിഞ്ഞപ്പോൾ മിലാൻ അടുത്ത ഗോൾ നേടി ലീഡ് വീണ്ടും ഉയർത്തി. 24ആം മിനിറ്റിൽ സ്‌റ്റെഫാനൊ രണ്ടാം ഗോൾ നേടി. ആദ്യ പകുതി 2-0 അവസാനിച്ചു.
ഓഗസ്റ്റ് 8 ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് 80 മില്യൺ യൂറോ (74 മില്യൺ ഡോളർ) മിലാൻ ഒപ്പിട്ട ബെൽജിയൻ സ്‌ട്രൈക്കർ ലുകാകു 60 ആം മിനുട്ടിൽ മൂന്നാം ഗോളിൽ എത്തി. അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനമാണ് നടത്തിയത്. യുനൈറ്റഡിനായി 96 കളികളിൽ നിന്ന് 42 ഗോളുകൾ നേടിയ ലുകാകു ഇന്നലത്തെ മത്സരത്തിലൂടെ മിലാനിലേക്കുള്ള തൻറെ ആദ്യ മത്സരത്തിന് തുടക്കം കുറിച്ച്. അരങ്ങേറ്റ മത്സരം ടീമിന് ഒരു ഗോൾ നേടികൊടുത്താൻ ലുകാകു തുടങ്ങിയത്. 84ആം മിനിറ്റിലാണ് നാലാം ഗോൾ പിറന്നത്. കാന്‍ഡ്രേവ ആണ് നാലാം ഗോൾ നേടിയത്.






































