Cricket Top News

ലോക ഏറ്റവും മികച്ച ബാറ്റ്സ്മാന് ഇന്ന് 111-ാം ജന്മവാര്‍ഷികം

August 27, 2019

author:

ലോക ഏറ്റവും മികച്ച ബാറ്റ്സ്മാന് ഇന്ന് 111-ാം ജന്മവാര്‍ഷികം

ലോകം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആയ ഡൊണാൾഡ് ബ്രാഡ്മാൻ എന്നറിയപ്പെടുന്ന സർ ഡൊണാൾഡ് ജോർജ് ബ്രാഡ്മാന് ഇന്ന് 111-ാം ജന്മവാര്‍ഷികം.ഡൊണാൾഡ് ബ്രാഡ്മാൻ എന്നറിയപ്പെടുന്ന സർ ഡൊണാൾഡ് ജോർജ് ബ്രാഡ്മാൻറെ ജനനം ഓഗസ്റ്റ് 27 1908-ൽ ആയിരുന്നു. അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റ് മാത്രമേ കളിച്ചിട്ടുള്ളൂ. അദ്ദേഹം കളിക്കുന്ന കാലത്ത് ക്രിക്കറ്റിൽ ഏകദിനശൈലി ആരംഭിച്ചിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റിൽ നേടിയ 99.94 എന്ന അതുല്യ ബാറ്റിങ് ശരാശരി മൂലമാണ് ഏറ്റവും മികച്ച ബാറ്റ്സ്മാനായി ബ്രാഡ്മാൻ വാഴ്ത്തപ്പെടുന്നത്. 52 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 6996 റൺസ് ആണ് ബ്രാഡ്‌മാൻ നേടിയത്. ഇതിൽ 29 സെഞ്ചുറികലും,12 ഇരട്ട സെഞ്ചുറികളും,13 അർധശതകങ്ങളും അദ്ദേഹം നേടിയിടുണ്ട്.

ഒരു ടെസ്റ്റ് ബാറ്റ്സ്മാന്റെ ഏറ്റവും മികച്ച ശരാശരിയായ ഇത് ഇക്കാലമത്രയും മറ്റാർക്കും തിരുത്തിക്കുറിക്കാനായിട്ടില്ല. കുട്ടിക്കാലത്ത് ബ്രാഡ്മാൻ ക്രിക്കറ്റ് സ്റ്റമ്പും ഗോൾഫ് കളിക്കാനുപയോഗിക്കുന്ന പന്തുമുപയോഗിച്ച് ഏകനായി പരിശീലിച്ചിരു ന്നുവെന്നൊരു ഓസ്ട്രേലിയൻ കഥയുണ്ട്.വെറും രണ്ട് വർഷങ്ങൾ കൊണ്ടാണ്‌ പടർപ്പുകളിലെ ക്രിക്കറ്റിൽ നിന്നും ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീമിൽ ബ്രാഡ്മാൻ ഇടം നേടിയത്. തന്റെ ഇരുപത്തിരണ്ടാം ജന്മദിനത്തിനു മുൻപ് തന്നെ ടെസ്റ്റിലെ പല റെക്കോഡുകളും സ്വന്തം പേരിലാക്കാൻ ബ്രാഡ്മാനു കഴിഞ്ഞിരുന്നുതന്റെ 20 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ ബ്രാഡ്മാനു കഴിഞ്ഞിട്ടുണ്ട്. കായികലോകത്തെ ഏറ്റവും വിവാദപരമായ[5] തന്ത്രങ്ങളിലൊന്നായ ബോഡിലൈൻ രീതി ഇംഗ്ലീഷ് കളിക്കാർ കൊണ്ടുവന്നത് ബ്രാഡ്മാന്റെ റൺസ് നേട്ടം പ്രതിരോധിക്കാനായിരുന്നു.തികച്ചും സങ്കീർണ്ണമായ ഒരു വ്യക്തിതത്തിനുടമ കൂടിയായിരുന്നു ബ്രാഡ്മാൻ, കൂടുതൽ അടുത്ത ബന്ധങ്ങൾ പുലർത്താനും അദ്ദേഹമാഗ്രഹിച്ചില്ല. തന്റെ ക്രിക്കറ്റ് ജീവിതത്തിൽ നിന്നും ബ്രാഡ്മാൻ വിരമിക്കുന്നത് ഓസ്ടേലിയൻ ക്രിക്കറ്റ് ബോർഡിന്റെ അധികാരി എന്ന സ്ഥാനത്തു നിന്നാണ്‌. എഴുത്തുകാരൻ, ടീം തെരെഞ്ഞെടുപ്പുകാരൻ എന്നീ നിലകളിലും അദ്ദേഹം 30 വർഷങ്ങൾ പ്രവർത്തിച്ചു. ക്രിക്കറ്റിന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചിട്ട് 50 വർഷങ്ങൾക്ക് ശേഷം 2001-ൽ ഓസ്ടേലിയൻ പ്രധാനമന്ത്രിയായിരുന്ന ജോൺ ഹോവാർഡ് അദ്ദേഹത്തെ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ഓസ്ടേലിയൻ എന്ന് വിളിച്ചാണ്‌ ആദരിച്ചത്. 2001 ഫെബ്രുവരി 25-ന് അദ്ദേഹം അന്തരിച്ചു. നാണയങ്ങളിലും തപാൽ മുദ്രകളിലും അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ചിരുന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം പേരിൽ ഒരു മ്യൂസിയം ലഭിച്ച ആദ്യ ഓസ്ടേലിയനാണ്‌ ബ്രാഡ്മാൻ. 2008ൽ അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 27ന്‌ ഓസ്ട്രേലിയൻ മന്ത്രിസഭ ബ്രാഡ്മാന്റെ ചിത്രം ഉൾപ്പെടുത്തിയ 5 ഡോളറിന്റെ സ്വർണ്ണനാണയം പുറത്തിറക്കി.2009 നവംബർ 19ന്‌ സർ ഡൊണാൾഡ് ബ്രാഡ്‌മാനെ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ പ്രശസ്തരുടെ പട്ടികയിലുൾപ്പെടുത്തി.

Leave a comment