സി കെ വിനീത് ഇനി ജംഷഡ്പൂരിന് സ്വന്തം
കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച കളിക്കാരിൽ ഒരാളായ സി കെ വിനീത് ഇനി മുതൽ ജംഷഡ്പൂരിനായി കളിക്കും. ഇത് സംബന്ധിച്ച കരാറിൽ വിനീത് ഒപ്പ് വെച്ചു. ഒരു വർഷത്തേക്കാണ് കരാർ. കേരളത്തിൽ നിന്നുള്ള മിഡ്ഫീൽഡർ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. 203 മത്സരങ്ങളിൽ നിന്ന് 53 ഗോളുകൾ വിനീത് നേടിയിട്ടുണ്ട്. വിനീത് രണ്ട് ഐ-ലീഗ് കിരീടങ്ങളും (2014, 2016) രണ്ട് ഫെഡറേഷൻ കപ്പും (2015, 2017) നേടിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരം കഴിഞ്ഞ സീസണിന്റെ പകുതിയിൽ ചെന്നൈക്ക് വേണ്ടി കളിച്ചിരുന്നു.കേരളാ ബ്ലാസ്റ്റേഴ്സില്‍ നിന്ന് ലോണ്‍ വ്യവസ്ഥയില്‍ ചെന്നൈയിക്കൊപ്പം ചേര്‍ന്ന വിനീത് കാലാവധി തീര്‍ന്നമുറയ്ക്കാണ് ക്ലബ്ബില്‍ നിന്ന് ഇറങ്ങിയത്. ജംഷദ്പൂരിനു വേണ്ടി കളിക്കാനുള്ള ആവേശകരമായ അവസരമാണിത്, നന്നായി പ്രയോജനപ്പെടുത്താൻ ശ്രമിക്കുമെന്നും വിനീത് പറഞ്ഞു.






































