kabadi Top News

യു പി യോദ്ധയെ തോൽപ്പിച്ച് ദബാംഗ് ദില്ലി കെ.സി പ്രൊ കാൻഡി ലീഗിൽ ഒന്നാം സ്ഥാനത്തെത്തി

August 26, 2019

author:

യു പി യോദ്ധയെ തോൽപ്പിച്ച് ദബാംഗ് ദില്ലി കെ.സി പ്രൊ കാൻഡി ലീഗിൽ ഒന്നാം സ്ഥാനത്തെത്തി

വിവോ പ്രോ കബഡി സീസൺ 7-ൽ തങ്ങളുടെ ഏഴാം വിജയം സ്വന്തമാക്കി ദബാംഗ് ദില്ലി പോയിന്റ് നിലയിൽ ഒന്നമത്തെത്തി. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ യു യോദ്ധയെ  36-27 എന്ന സ്‌കോറിൽ തോൽപ്പിച്ചു. ദബാംഗ് താരം നവീൻ 16 റെയിഡ് പോയിന്റ് ആണ് ഇന്നലെ നേടിയത്.

ഇന്നലെ നടന്ന മത്സരത്തിൽ യു പി യോദ്ധ ആണ് ആദ്യ പോയിന്റ് നേടിയത്. തുടക്കത്തിൽ തകർപ്പൻ  പ്രകടനം നടത്തിയ യു പി 4-0 എന്ന സ്‌കോറിൽ ലീഡ് നേടി. എന്നാൽ അതിന് ശേഷം നവീൻ മികച്ച പ്രകടനത്തിലൂടെ ദബാംഗ് ദില്ലിക്ക് പോയിന്റുകൾനേടികൊടുത്തു. ഒന്നാം പകുതി അവസാനിക്കാൻ രണ്ട് മിനിറ്റ് ബാക്കി നിൽക്കെ യു പി യോദ്ധയെ ദബാംഗ് ദില്ലി ഓൾഔട്ടാക്കി. ഒന്നാം പകുതി ഡൽഹി 15-11 എന്ന സ്‌കോറിൽ ലീഡ് നേടി. രണ്ടാം പകുതിയിലും ദില്ലി ലീഡ് നേടി തന്നെ തടുങ്ങി. രണ്ടാം പകുതിയിൽ നവീൻ സൂപ്പർ 10 നേടുകയും യുപിയെ വീണ്ടും ഓൾഔട്ട് ആക്കുകയും ചെയ്തു. ഇതിലൂടെ 30-19  എന്ന സ്‌കോറിൽ ദില്ലി ലീഡ് നേടുകയും ചെയ്തു. നവീൻറെ ഏഴാമത്തെ സൂപ്പർ 10 ആയിരുന്നു ഇത്. എന്നാൽ അവസാന നിമിഷം യു പി നല്ല പ്രകടനം പുറത്തെടുത്തു. യുപിയുടെ റിഷങ്ക് ദേവാഡിഗ നടത്തിയ നാല് പോയിന്റ് പ്രകടനത്തിലൂടെ ദില്ലി ഓൾഔട്ടിന്റെ വക്കിൽ എത്തിയെങ്കിലും നവീൻ അവിടെ രാക്ഷനായി എത്തി രണ്ട് പോയിന്റ് റെയിഡ് നേടി ടീമിനെ രക്ഷിച്ചു. ദബാംഗ് ദില്ലിയുടെ തുടർച്ചയായ രണ്ടാം ജയമാണിത്.

Leave a comment