Top News

നെയ്മര്‍ ക്ലബ്ബില്‍ തുടരുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വന്നതിന് ശേഷം അടുത്ത മത്സരത്തില്‍ കളിപ്പിക്കും പിഎസ്ജി പരിശീലകന്‍

August 26, 2019

author:

നെയ്മര്‍ ക്ലബ്ബില്‍ തുടരുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വന്നതിന് ശേഷം അടുത്ത മത്സരത്തില്‍ കളിപ്പിക്കും പിഎസ്ജി പരിശീലകന്‍

പാരീസ്: ഫുട്‌ബോൾ ആരാധകരുടെ ചങ്കിലെ ചോരയായ പിഎസ്ജി സൂപ്പര്‍താരം നെയ്മര്‍ പുതിയ സീസണില്‍ കളിക്കാനിറങ്ങാത്തതില്‍ വളരെ നിരാശയിലാണ് കാൽപന്ത് കളിയുടെ ആരാധകർ. ടീമുമായി സ്വരച്ചേർച്ച ഉള്ളതിനാൽ താരത്തെ കളിപ്പിക്കാന്‍ പരിശീലകന്‍ തയ്യാറാകുന്നില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാൽ ഇപ്പോൾ താരത്തെ കളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രതികരണവുമായി പിഎസ്ജി പരിശീലകന്‍ തോമസ് ടുഷല്‍ രംഗത്ത്.

താരത്തിന്റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണെന്ന് പരിശീലകന്‍ പറഞ്ഞു. നെയ്മര്‍ പിഎസ്ജിയിൽ തുടരുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇന്നും തീരുമാനം ആയിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തതവന്നാല്‍ താരത്തെ അടുത്ത മത്സരത്തില്‍ കളിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെയ്മറെ കൂടാരത്തിലെത്തിക്കാന്‍ ബാഴ്‌സ വലിയെറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് താരത്തിന് ടീമില്‍ ഇടം ലഭിക്കാതിരുന്നത്. ക്ലബ്ബുമായി നെയ്മര്‍ കടുത്ത ഉടക്കിലുമാണെന്നാണ് റിപ്പോര്‍ട്ട്.

Leave a comment