Cricket Top News

ശ്രീലങ്ക ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് ലീഡ്

August 26, 2019

author:

ശ്രീലങ്ക ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് ലീഡ്

കൊളംബോ:ശ്രീലങ്ക ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിലെ നാലാം ദിവസം അവസാനിച്ചപ്പോൾ ന്യൂസിലൻഡിന് 138 റൺസിന്റെ ലീഡ്. ഇന്നലെ കളി അവസാനിച്ചപ്പോൾ ന്യൂസിലൻഡ് 382/5 എന്ന നിലയിലാണ്. ബി ജെ വാട്‌ലിംഗും(81), കോളിൻ ഡി ഗ്രാൻ‌ഹോമും(83) ആണ് ക്രീസിൽ. ടോം ലാതം 154 റൺസ് നേടി. അവസാന ദിവസമായ ഇന്ന് ന്യൂസിലൻഡിനെ വേഗം പുറത്താക്കാൻ ആകും ശ്രീലങ്ക ശ്രമിക്കുക. ശ്രീലങ്കകയ്ക് വേണ്ടി പെരേര മൂന്ന് വിക്കറ്റ് നേടി. ആറാം വിക്കറ്റിൽ ഗ്രാൻ‌ഹോമും,വാട്‌ലിംഗും ചേർന്ന് 113 റൺസ് നേടി.

196/4 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ന്യൂസിലൻഡ് മികച്ച പ്രകടനമാണ് നടത്തിയത്. ഒരു വിക്കറ്റ് മാത്രമാണ് ന്യൂസിലൻഡിന് ഇന്നലെ നഷ്ടമായത്. 144/6 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് 244-ൽ അവസാനിച്ചു. 100 റൺസ് കൂടി എടുത്തപ്പോൾ ശ്രീലങ്കയ്ക്ക് ബാക്കി വിക്കറ്റുകൾ നഷ്ട്ടമായി. 109 റൺസ് നേടിയ ധനഞ്ജയ ഡി സില്‍വ, 65 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കരുണരത്നെയുടെയും മികവിലാണ് ശ്രീലങ്ക 244 റൺസ് നേടിയത്. ന്യൂസിലൻഡിന് വേണ്ടി ട്രെന്റ്‌ ബോള്‍ട്ട് നാലും, ടിം സൗത്തി മൂന്നും വിക്കറ്റ് നേടി. ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയുടെ ലാഹിരു തിരിമാനെ (രണ്ട്‌), എയ്‌ഞ്ചലോ മാത്യൂസ്‌ (രണ്ട്‌), തിസാര പെരേര (0), നിരോഷന്‍ ഡിക്‌വെല (0) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി.

Leave a comment