Cricket Top News

ഇന്ത്യ വിൻഡീസ് ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 318 റൺസിന്റെ കൂറ്റൻ ജയം

August 26, 2019

author:

ഇന്ത്യ വിൻഡീസ് ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 318 റൺസിന്റെ കൂറ്റൻ ജയം

ആന്റിഗ്വ: ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരെയുള്ള  രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയം. രണ്ടാം ഇന്നിങ്സിൽ വിൻഡീസിനെ 100 റൺസിന് പുറത്താക്കി തകർപ്പൻ ജയം ഇന്ത്യ സ്വന്തമാക്കി. ബാറ്റിങ്ങിലും, ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഇന്ത്യ അനായാസ ജയം സ്വന്തമാക്കി.  419 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിനെ ബുമ്രയുടെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ തകർന്നടിയുകയായിരുന്നു. ബുംറ ഏഴ് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടി. രണ്ടാം ഇന്നിങ്സിൽ രഹാനെ സെഞ്ചുറി നേടി.

185/3 എന്ന നിലയിൽ നാലാം ദിവസമായ ഇന്നലെ മത്സരം ആരംഭിച്ച ഇന്ത്യക്ക് കോഹ്‌ലിയുടെ വിക്കറ്റ് ആദ്യം തന്നെ നഷ്ടമായി. പിന്നീട് എത്തിയ വിഹരിയുമായി(93) ചേർന്ന് രഹാനെ മികച്ച ബാറ്റിംഗ് ആണ് കാഴ്ചവെച്ചത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 135 റൺസ് നേടി. രണ്ടാം ഇന്നിങ്‌സ് ഇന്ത്യ  343-7 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. വിൻഡീസിന് വേണ്ടി ചെസ് നാല് വിക്കറ്റ് നേടി.  419  റൺസ് വികജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് ഇന്നിങ്‌സ് 100-ൽ അവസാനിച്ചു. 38 റൺസ് നേടിയ കീമർ റോച്ച് ആണ് വിൻഡീസ് നിരയിലെ ടോപ് സ്‌കോറർ. ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ശർമ്മ മൂന്നും, ഷമി രണ്ടും വിക്കറ്റ് നേടി. രണ്ടാം ഇന്നിങ്സിൽ 26 ഓവർ മാത്രമാണ് വിൻഡീസ് ബാറ്റ് ചെയ്തത്.

189/8 എന്ന നിലയിൽ രണ്ടാം ദിവസം ആരംഭിച്ച വിൻഡീസ് 222 റൺസിന് ഓൾഔട്ടായി. അവശേഷിച്ച രണ്ട് വിക്കറ്റുകൾ ഷമിയും, ജഡേജയും നേടി. ഇതോടെ ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ ലീഡ് ലഭിച്ചു. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ വിക്കറ്റ് സ്‌കോർ ബോർഡിൽ 30 റൺസ് അയപ്പഴേക്കും നഷ്ട്ടമായി. 81/3 എന്ന നിലയിലായിരുന്ന ഇന്ത്യയെ രഹാനയും, കോഹ്‌ലിയും ചേർന്ന കരകയറ്റി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 104 റൺസ് നേടി.

ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ വിൻഡീസ് തകരുകയായിരുന്നു. ഇഷാന്ത് ശർമ അഞ്ച് വിക്കറ്റ് നേടി.വിൻഡീസ് നിരയിൽ ചേസ്(48) മാത്രമാണ് ഭേദപ്പെട്ട ഇന്നിങ്‌സ് കാഴ്ചവെച്ചത്. ഹെറ്റ്‌മെയര്‍(35), ഹോൾഡർ(39) റൺസ് നേടി.ഇന്ത്യയുടെ ആദ്യ  ഇന്നിങ്‌സ് 297-ൽ അവസാനിച്ചു. അജിന്‍ക്യ രാഹനെ (81), ഹനുമ വിഹാരി (32), രവീന്ദ്ര ജഡേജ (58), കെ എൽ രാഹുൽ(44) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ 297 റൺസ് നേടിയത്. വിൻഡീസിന് വേണ്ടി റോച്ച് നാലും, ഗബ്രിയേൽ മൂന്നും വിക്കറ്റ് നേടി. ജയത്തോടെ രണ്ട് ടെസ്റ്റ് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഇന്ത്യ 1-0 മുന്നിലെത്തി. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 30ന് ആണ്.

സ്‌കോർ:

ഇന്ത്യ: 297, 343/7(ഡിക്ലയർ)

വിൻഡീസ്:  222, 100
 

Leave a comment