ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി പിവി സിന്ധു
ബേസല്‍: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വനിത സിംഗിൾസ് ഫൈനൽ മത്സരത്തിൽ പി വി സിന്ധുവിന് ജയം. തന്റെ കന്നി കിരീടം പി വി സിന്ധു സ്വന്തമാക്കി. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് സിന്ധു തോൽപ്പിച്ചത്. ഫൈനലിൽ ജയിച്ചതോടെ സിന്ധു സ്വർണം നേടി. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സിന്ധു.
ഇന്ന് നടന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധു വിജയം നേടിയത്. ഏകപക്ഷീയമായ മൽസരത്തിൽ ആക്രമിച്ച് കളിച്ച സിന്ധു വിജയം അനായാസം സ്വന്തമാക്കി. മൂന്നാം തവണയാണ് സിന്ധു ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്നത്. ഇത്തവണ കന്നി കിരീടം നേടുകയും ചെയ്തു. 2013 – വെങ്കലം, 2014 – വെങ്കലം, 2017 – വെള്ളി, 2018 – വെള്ളി നേടിയ സിന്ധു ഇത്തവണ സ്വർണം തന്നെ നേടി. ആറ് തവണ ചാമ്പ്യൻഷിപ്പിൽ മൽസരിച്ച സിന്ധു അഞ്ച് തവണയും മെഡൽ നേടിയിരുന്നു. വിജയം അമ്മക്ക് സമ്മാനിക്കുന്നതായി സിന്ധു പറഞ്ഞു.
സ്കോർ: 21-7,21-7






































