Cricket Top News

ആഷസ് മൂന്നാം ടെസ്റ്റ്: ആദ്യ ജയത്തിനായി ഇംഗ്ലണ്ടിന് വേണ്ടത് 203 റൺസ്

August 25, 2019

author:

ആഷസ് മൂന്നാം ടെസ്റ്റ്: ആദ്യ ജയത്തിനായി ഇംഗ്ലണ്ടിന് വേണ്ടത് 203 റൺസ്

ലീഡ്‌സ്: ഇംഗ്ലണ്ട് ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് 203 റൺസ്. മൂന്നാം ദിവസമായ ഇന്നലെ കളി അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 156/3 എന്ന നിലയിലാണ്.  രണ്ടാം ഇന്നിങ്സിൽ ഓസ്‌ട്രേലിയ 246ന് പുറത്തായി. ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്സിലെ ലീഡും ചേർത്ത് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 359 റൺസായിരുന്നു. രണ്ട് ദിവസം ബാക്കി നിൽക്കെ  ഇംഗ്ലണ്ടിന് ഇൻ വേണ്ടത് 203 റൺസാണ്. ഏഴ് വിക്കറ്റും കയ്യിൽ ഉണ്ട്. 75 റൺസുമായി റൂട്ടും, രണ്ട് റൺസുമായി ബേൻ സ്‌റ്റോക്‌സുമാണ് ക്രീസിൽ.

171/6 എന്ന നിലയിൽ മൂന്നാം ദിവസം ആരംഭിച്ച ഓസ്‌ട്രേലിയ 246 റൺസ് നേടി.  ലാബ്ഷെയിന്‍ നേടിയ 80 റൺസിന്റെ മികവിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോർ നേടിയത്. സ്റ്റീവ് സ്മിത്തിന് പകരം ടീമിൽ എത്തിയ താരമാണ്  ലാബ്ഷെയിന്‍. രണ്ട് ഇന്നിങ്സിലും മികച്ച ബാറ്റിങ് ആണ് താരം കാഴ്ചവെച്ചത്. ഇംഗ്ളണ്ടിന് വേണ്ടി സ്റ്റോക്സ് മൂന്നും, അർച്ചറും, ബോണ്ടും രണ്ട് വിക്കറ്റ് വീതം നേടി. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കം അത്ര നല്ലതായിരുന്നില്ല. ആദ്യ രണ്ട് വിക്കറ്റുകൾ 15 റൺസിൽ വീണു. പിന്നീട് മൂന്നാം വിക്കറ്റിൽ  റൂട്ട് – ഡെന്‍ലി സഖ്യം  126 റണ്‍സ് നേടി. എന്നാൽ സ്‌കോറിൽ 141-ൽ നിൽക്കെ ഡെന്‍ലി(50) പുറത്തായി. ഓസ്‌ട്രേലിയക്ക് വേണ്ടി ഹേയ്‌സൽവുഡ് രണ്ട് വിക്കറ്റ് നേടി. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് 67 റൺസിൽ അവസാനിച്ചിരുന്നു.

 

Leave a comment