Cricket Top News

ഇന്ത്യ വിൻഡീസ് ഒന്നാം ടെസ്റ്റ്: ഇന്ത്യ ശക്തമായ നിലയിൽ

August 25, 2019

author:

ഇന്ത്യ വിൻഡീസ് ഒന്നാം ടെസ്റ്റ്: ഇന്ത്യ ശക്തമായ നിലയിൽ

ആന്റിഗ്വ: ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരെയുള്ള  രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യ 260 റൺസിന്റെ ലീഡ് നേടി ശക്തമായ നിലയിലാണ്. രണ്ടാം ഇന്നിങ്‌സ്  ആരംഭിച്ച ഇന്ത്യ ഇന്നലെ കളി അവസാനിച്ചപ്പോൾ 185/3 എന്ന നിലയിലാണ്. 51 റൺസുമായി വിരാട് കൊഹ്ലിയും, 53 റൺസുമായി രഹാനെയുമാണ് ക്രീസിൽ. ലോകേഷ് രാഹുൽ(38), മായങ്ക് അഗർവാൾ(16), പൂജാര(25) എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ട്ടമായത്. ഒന്നാം ഇന്നിഗ്‌സിൽ ഇന്ത്യ 75 റണ്‍സിന്റെ ലീഡ് നേടിയിരുന്നു.

189/8 എന്ന നിലയിൽ രണ്ടാം ദിവസം ആരംഭിച്ച വിൻഡീസ് 222 റൺസിന് ഓൾഔട്ടായി. അവശേഷിച്ച രണ്ട് വിക്കറ്റുകൾ ഷമിയും, ജഡേജയും നേടി. ഇതോടെ ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ ലീഡ് ലഭിച്ചു. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ വിക്കറ്റ് സ്‌കോർ ബോർഡിൽ 30 റൺസ് അയപ്പഴേക്കും നഷ്ട്ടമായി. 81/3 എന്ന നിലയിലായിരുന്ന ഇന്ത്യയെ രഹാനയും, കോഹ്‌ലിയും ചേർന്ന കരകയറ്റി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 104 റൺസ് നേടി നിൽക്കുകയാണ്.

ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ വിൻഡീസ് തകരുകയായിരുന്നു. ഇഷാന്ത് ശർമ അഞ്ച് വിക്കറ്റ് നേടി.വിൻഡീസ് നിരയിൽ ചേസ്(48) മാത്രമാണ് ഭേദപ്പെട്ട ഇന്നിങ്‌സ് കാഴ്ചവെച്ചത്. ഹെറ്റ്‌മെയര്‍(35), ഹോൾഡർ(39) റൺസ് നേടി.ഇന്ത്യയുടെ ആദ്യ  ഇന്നിങ്‌സ് 297-ൽ അവസാനിച്ചു. അജിന്‍ക്യ രാഹനെ (81), ഹനുമ വിഹാരി (32), രവീന്ദ്ര ജഡേജ (58), കെ എൽ രാഹുൽ(44) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ 297 റൺസ് നേടിയത്. വിൻഡീസിന് വേണ്ടി റോച്ച് നാലും, ഗബ്രിയേൽ മൂന്നും വിക്കറ്റ് നേടി.

Leave a comment