വമ്പൻമാരായ ജയ്പൂർ പിങ്ക് പാന്തേഴ്സിനെ തെലുങ്ക് ടൈറ്റൻസ് മലർത്തിയടിച്ചു
പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഈ സീസണിലെ വമ്പൻ ടീമായ ജയ്പൂർ പിങ്ക് പാന്തേഴ്സിനെ തെലുങ്ക് ടൈറ്റൻസ് തോൽപ്പിച്ചു. 24-21 എന്ന സ്കോറിലാണ് തെലുങ്ക് ടൈറ്റൻസ് ജയ്പൂരിനെ തോൽപ്പിച്ചത്. ഈ സീസണിലെ ജയ്പ്പൂരിന്റെ മൂന്നാം തോൽവിയാണിത്. ചെറിയ സ്കോറിലുള്ള വിജയമാണ് ടൈറ്റൻസ് നേടിയത്. അവസാന നിമിഷം വരെ ത്രില്ലടിച്ച മൽസരത്തിൽ തെലുങ്ക് ടൈറ്റൻസ് വിജയം സ്വന്തമാക്കുകയായിരുന്നു. ടൈറ്റൻസിൻറെ ഈ സീസണിലെ മൂന്നാം വിജയമാണിത്.
വളരെ ശാന്തമായാണ് മത്സരം ആരംഭിച്ചത്. പതുക്കെ ആണ് ഇരു ടീമുകളും പോയിന്റുകൾ നേടിയത്. എന്നാൽ മത്സരത്തിന്റെ ആദ്യ പാദത്തിന്റെ തുടക്കത്തിൽ ഗെയിമിന്റെ ആദ്യ ഓൾഔട്ട് ഭീഷണിയിൽ എത്തിയ പിങ്ക് പാന്തേഴ്സിനെ സന്ദീപിൻറെ രണ്ട് പോയിന്റ് ടാക്കിളിങ്ങിലൂടെ 8-8 എന്ന സമനിലയിൽ എത്തിച്ചു. പിന്നീട് രണ്ട് എമുകളും ഒന്നിനൊന്നായി പോയിന്റുകൾ നേടികൊണ്ടിരുന്നു. ജയ്പൂർ പിങ്ക് പാന്തേഴ്സിനായി രണ്ട് പോയിന്റ് റെയ്ഡിലൂടെ അജിങ്ക്യ പവർ നേടിക്കൊടുത്തു. ഇത് ആദ്യ പകുതിയിൽ അവരുടെ സ്കോറിൽ 14-11 ലീഡിന് കാരണമായി. രണ്ടാം പകുതിയിൽ ടൈറ്റൻസ് ആദ്യം തന്നെ രണ്ട് പോയിന്റിനേടി വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവന്നു. സിദ്ധാർത്ഥ് ദേശായി, വിദാൽ എന്നിവരുടെ മികവിൽ ടൈറ്റൻസ് ലീഡ് നേടി വിജയം സ്വന്തമാക്കി. അവസാന മിനിറ്റിൽ അബോസാർ ഒരു ടാക്കിൾ വിജയകരമായി നിർവ്വഹിച്ചപ്പോൾ ടൈറ്റൻസ് 3 പോയിന്റ് വ്യത്യാസത്തിൽ വിജയം നേടുകയായിരുന്നു.






































