ന്യൂസിലൻഡിനെതിരെ നടക്കുന്ന ടി20 മൽസരത്തിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു
കൊളംബോ: ന്യൂസിലൻഡിനെതിരെ സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന മൂന്ന് ടി20 മത്സരങ്ങൾക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ലസിത് മലിംഗ നയിക്കുന്ന 15 അംഗ ടീമിൽ നിന്ന് തിസാര പെരേര പുറത്തായി. നിരോഷന്‍ ഡിക്ക്വെല്ല ആണ് ഉപനായകൻ. ഗുണതിലക ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
തിസാര പെരേര, ധനഞ്ജയ ഡി സിൽവ, സുരംഗ ലക്മൽ എന്നിവരും പുറത്തായി.
ഷെഹാൻ ജയസൂര്യ, ദാസുൻ ഷനക, വാനിന്ദു ഹസരംഗ, കസുൻ രജിത, ലാഹിരു മധുഷങ്ക എന്നിവരും ടീമിൽ ഇടം നേടിയില്ല. സെപ്റ്റംബർ 1, 3, 6 തീയതികളിലാണ് മത്സരം നടക്കുന്നത്.
ലങ്കന്‍ സ്ക്വാഡ്: ലസിത് മലിംഗ , നിരോഷൻ ഡിക്ക്വെല്ല, അവിഷ്കാ ഫെർണാണ്ടോ, കുസൽ ജനിത്ത് പെരേര, ദാനുഷ്ക ഗുണതിലക, കുസാൽ മെൻഡിസ്, ഷെഹാൻ ജയസൂര്യ, ദാസുൻ ഷനക, വാനിന്ദു ഹസാരംഗ, അകില ദനഞ്ജയ, ലക്ഷൺ സന്ദാകൻ, ഇസുരു ഉടനാ, കാസുൻ രജിതാ, ലാഹിരു കുമാര, ലാഹിരു മധുശങ്ക .






































