ഐഎസ്എൽ; കന്നിയങ്കത്തിനൊരുങ്ങി ബ്ലാസ്‌റ്റേഴ്‌സും- എടിക്കെയും
ഡൽഹി: കാൽപന്ത് കളിയെ പ്രേമിക്കുന്ന ആരാധകർക്ക് ഐഎസ്എല്‍ ആറാം സീസൺ വീണ്ടുമെത്തുന്നു. മലയാളി ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാക്കുന്ന ലീഗ് ഒക്ടോബര്‍ 20 നു കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആരംഭിക്കും. കഴിഞ്ഞ സീസണിലെ വിജയികളായ എടിക്കെയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് പുതിയ സീസണിലെ ഉദ്ഘാടന മല്‍സരം നടക്കുക.
കൊച്ചിയിൽ നടക്കുന്ന കിക്കോഫ് ഒക്ടോബർ 20 ന് വൈകിട്ട് 7.30 ആണ് ആരംഭിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സിയുടെ ആദ്യ കളി ഒക്ടോബര്‍ 21നാണ്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് ബെംഗളൂരുവിന്റെ എതിരാളികള്‍. കളിച്ച എല്ലാ സീസണിലും കസറിയ ബെംഗളൂരു ഇത്തവണയും കിരീട സാധ്യതയില്‍ മുന്നില്‍ തന്നെയുണ്ട്.






































