Cricket Top News

ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കെതിരേ ഗാംഗുലി രംഗത്ത്

August 24, 2019

author:

ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കെതിരേ ഗാംഗുലി രംഗത്ത്

കൊല്‍ക്കത്ത: വെസ്റ്റിൻഡീസിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിനിടെ ടീം സെലക്ഷന്‍ സംബന്ധിച്ച് വിവാദങ്ങള്‍ ഇന്നും തുടരുകയാണ്. പരിചയസമ്പന്നനായ സ്പിന്നര്‍ ആര്‍ അശ്വിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയതുമായി ബന്ധപ്പെട്ടാണ് വിമര്‍ശനങ്ങളുയരുന്നത്. ഇന്ത്യൻ ടീമിലെ പല മുൻ ക്രിക്കറ്റ് താരങ്ങളും ടീം സെലക്ഷനെതിരേ രംഗത്തു വന്നിരുന്നു.എന്നാൽ ഇപ്പോള്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും കോലിക്കെതിരേ രംഗത്തു വന്നിരിക്കുകയാണ്.

ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ടീം സെലക്ഷന്റെ കാര്യത്തിലാണ് കോലിക്കെതിരേ ഗാംഗുലിയും രംഗത്ത് വന്നിരിക്കുന്നത്. വിരാട് കോലി ടീം സെലക്ഷനില്‍ സ്ഥിരത പുലര്‍ത്തണമെന്ന് ഗാംഗുലി അഭിപ്രയപ്പെട്ടു. താരങ്ങളെ ടീമിലെടുത്ത ശേഷം അവര്‍ക്കു കഴിവ് പുറത്തെടുക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ കോലി ശ്രമിക്കണമെന്നും താരം കൂട്ടിച്ചേർത്തു.

Leave a comment