സ്‌പാനിഷ് ലീഗ്; രണ്ടാം മത്സരത്തില്‍ റയൽ മാഡ്രിഡ് ഇന്നിറങ്ങും
മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്ബോൽ മത്സരത്തിൽ തങ്ങളുടെ രണ്ടാം ഊഴത്തിനായി റയൽ മാഡ്രിഡ് ഇന്ന് കളത്തിലിറങ്ങും . വയഡോലിഡ് ആണ് മാൻഡ്രിഡിന്റെ എതിരാളികള്‍. റയൽ മൈതാനത്ത് ഇന്ത്യന്‍സമയം രാത്രി 10.30നാണ് മത്സരം നടക്കുക.
ആദ്യ മത്സരത്തിൽ മികച്ച വിജയം നെയ്‌തെടുത്ത റയൽ ഇന്ന് ജയം നേടുമെന്ന പ്രതീക്ഷയിലായാണ് പോർക്കളത്തിലിറങ്ങുന്നത്. വയഡോലിഡും ആദ്യ കളി ജയിച്ചിരുന്നു. അതേസമയം ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കും ഇന്നിറങ്ങും. ഷാല്‍ക്കെയാണ് എതിരാളികള്‍. രാത്രി 10 മണിക്കാണ് മത്സരം.






































